നാണം കള്ളനാണം

നാണം കള്ളനാണം കണ്ണിൽ ബാണം
കാമബാണം
നാണം കള്ളനാണം കണ്ണിൽ ബാണം കാമബാണം
നെഞ്ചം നിന്റെ നെഞ്ചം മധുരമഞ്ചം
മലര്‍നികുഞ്ജം
(നാണം..)

നേരം നല്ലനേരം വിജനതീരം ഹര്‍ഷപൂരം
നേരം നല്ലനേരം വിജനതീരം ഹര്‍ഷപൂരം
കാലം അനുകൂലം ഹൃദയതാലം സ്വപ്നജാലം
കാലം അനുകൂലം ഹൃദയതാലം സ്വപ്നജാലം
(നാണം..)

ഹാസം മന്ദഹാസം നിന്നില്‍ വാസം പുഷ്പമാസം
ഹാസം മന്ദഹാസം നിന്നില്‍ വാസം പുഷ്പമാസം
മൃണാളം പൊന്‍പ്രവാളം കനകനാളം നീ മരാളം
മൃണാളം പൊന്‍പ്രവാളം കനകനാളം നീ മരാളം
(നാണം..)

താളം ആദിതാളം കാമം ഓളം തുള്ളും മേളം
താളം ആദിതാളം കാമം ഓളം തുള്ളും മേളം
ദേഹം പ്രമദഗേഹം എന്നില്‍ ദാഹം സൂര്യദാഹം
ദേഹം പ്രമദഗേഹം എന്നില്‍ ദാഹം സൂര്യദാഹം
(നാണം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naanam kallanaanam

Additional Info

Year: 
1977

അനുബന്ധവർത്തമാനം