ശോഭ

Shobha-Actress

കെ.പി. മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി മഹാലക്ഷ്മി എന്ന ശോഭ 1962 സെപ്റ്റംബർ 23 ആം തിയതി കൊച്ചിയിൽ ജനിച്ചു.

1966 ൽ നാലാം വയസ്സിൽ ജെ.പി. ചന്ദ്രഭാനു സംവിധാനം ചെയ്ത 'തട്ടുങ്കൾ തിറക്കപ്പടും' എന്ന തമിഴ് ചലച്ചിത്രത്തിൽ ബാലതാരമായി അഭിനയം തുടങ്ങിയ ബേബി മഹാലക്ഷ്മി 1967 ൽ മലയാളത്തിൽ 'ഉദ്യോഗസ്ഥ' എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.

നായികയായി ചലച്ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് ശോഭ എന്ന പേര് സ്വീകരിക്കുന്നത്. 1978-ൽ ൽ ബാലചന്ദ്രമേനോന്‍റെ കന്നി സംവിധാന സംരംഭമായിരുന്ന 'ഉത്രാടരാത്രി'യിലാണ് ശോഭ ആദ്യമായി നായികയായി അഭിനയിക്കുന്നത്. 

അപരാധിനി/കടൽ/അദ്ധ്യാപിക/ഉമ്മാച്ചു/ഇങ്ക്വിലാബ് സിന്ദാബാദ്/രണ്ടു പെൺകുട്ടികൾ/ബന്ധനം/ഏകാകിനി/ഉൾക്കടൽ/എന്റെ നീലാകാശം/മൂടൽ മഞ്ഞ്/ഇടിമുഴക്കം/ശാലിനി എന്റെ കൂട്ടുകാരി തുടങ്ങി അൻപത്തഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ച ശോഭ സംവിധായകൻ ബാലു മഹേന്ദ്രയെ പ്രണയിച്ച് വിവാഹം ചെയ്തു.

1971 ൽ 'സിന്ദൂരചെപ്പ്‌' എന്ന ചിത്രത്തിന്‌ ബാലനടിക്കുളള സംസ്ഥാന അവാർഡ്‌/ഓർമ്മകൾ മരിക്കുമോ' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ സഹനടിക്കുളള അവാർഡ്‌/1978 ലെ ' എന്റെ നീലാകാശം'/1980 ലെ 'പശി' എന്ന തമിഴ്‌ചിത്രം എന്നിവയിലൂടെ മികച്ച നടിക്കുളള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ എന്നിവ നേടി. മലയാളം, തമിഴ് കൂടാതെ കന്നട ചിത്രത്തിലെ അഭിനയത്തിനും ശോഭ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയത്തിലൂടെ തെന്നിന്ത്യയിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടി നിൽക്കുമ്പോൾ  1980 മെയ്‌ ഒന്നാം തീയതി തന്റെ പതിനെട്ടാം വയസ്സിൽ ശോഭ ആത്മഹത്യ ചെയ്തു.

ബാലു മഹേന്ദ്രയുടേയും ശോഭയുടേയും ബന്ധം ആസ്പദമാക്കിയാണ് 1983-ൽ പ്രശസ്ത സംവിധായകൻ കെ ജി ജോർജ്ജ്  'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്' എന്ന ചിത്രം സംവിധാനം ചെയ്തതെന്ന് പറയപ്പെടുന്നു.