ജിജോ പുന്നൂസ്

Jijo Punnoos
Jijo punnoos
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

ചലച്ചിത്ര സംവിധായകൻ. ആലപ്പുഴ ജില്ലയിലെ കുട്ടനാട് പുളിങ്കുന്നിൽ മാളിയംപുരയ്ക്കൽ കുടുംബത്തിൽ ജനിച്ചു. മലയാള സിനിമാ നിർമ്മാതാവായിരുന്ന നവോദയ അപ്പച്ചനായിരുന്നു ജിജോയുടെ പിതാവ്. പ്രശസ്ത നിർമ്മാതാവ് കുഞ്ചാക്കോ ജിജോയുടെ അമ്മാവനായിരുന്നു. 1962- ൽ ഭാര്യ എന്ന സിനിമയിൽ ബാല നടനായി അഭിനയിച്ചുകൊണ്ടായിരുന്നു ജിജോയുടെ കരിയരിന്റെ തുടക്കം. തുടർന്ന് കുറച്ചു സിനിമകളിൽ കൂടി അഭിനയിച്ചു. 1980- ൽ തീക്കടൽ എന്ന സിനിമയിൽ സഹസംവിധായകനായി. 1982- ൽ പടയോട്ടം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. പ്രേംനസീർ നായകനായ പടയോട്ടം മലയാളത്തിലെ ആദ്യ 70 എം എം ചിത്രമായിരുന്നു. 1984-ൽ ഇന്ത്യയിലെ ആദ്യത്തെ 3ഡി സിനിമയായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തു. 1997- മൈഡിയർ കുട്ടിച്ചാത്തൻ രണ്ടാം ഭാഗം മലയാളത്തിലെ ആദ്യ ഡി ടി എസ് ചിത്രമായി റിലീസാക്കി. മലയാള സിനിമയിലെ നാഴിക കല്ലുകളെന്ന് വിശേഷിപ്പിയ്ക്കാവുന്ന സിനിമകളാണ് ജിജോ പുന്നൂസ് സംവിധാനം ചെയ്തവ. 1991-ൽ  ബൈബിൾ കി കഹാനിയാ എന്ന ടെലിവിഷൻ പരമ്പരയും ജിജോ സംവിധനം ചെയ്തിട്ടുണ്ട്.