പടയോട്ടം

Released
Padayottam
കഥാസന്ദർഭം: 

കോലത്തിരി രാജാവിന്റെ (തിക്കുറിശ്ശി സുകുമാരൻ നായർ) അനന്തിരവന്മാരാണ് ഉദയനനും (പ്രേംനസീർ) ദേവനും (മധു). ഇളയവനായ ഉദയനന്റെ ശക്തിയിലും ബുദ്ധിയിലും സംതൃപ്തനായ രാജാവ് തന്റെ പിൻ‌ഗാമിയായി ഉദയനനെയാണ് കണ്ടിരുന്നത്. സ്വതവേ ശാന്തനും അനിയനോട് അതിയായ ഇഷ്ടവുമുള്ള ദേവനു അതിൽ സന്തോഷവും ഉണ്ടായിരുന്നു. കൊള്ളക്കാരായ കൊമ്പൻ‌മാരെ അമർച്ച ചെയ്തതിലൂടെ എല്ലാവരും ഉദയനനിൽ ഒരു ഭാവി രാജാവിനെ കണ്ടിരുന്നു.

ദേവന്റെ മനസിൽ രാജാവിന്റെ മകൾ പാർവ്വതി(ലക്ഷി)യോട് ഇഷ്ടമുണ്ടായിരുന്നു. എന്നാൽ പാർവ്വതിയുടെ ഇഷ്ടം ഉദയനനോട് ആയിരുന്നു. അത് തിരിച്ചറിഞ്ഞ രാജാവ് ഉദയനനുമായുള്ള പാർവ്വതിയുടെ വിവാഹത്തിനു സമ്മതം മൂളുന്നു. ആ തീരുമാനത്തിൽ ദേവന്റെ മനസ് നൊന്തു എങ്കിലും അയാൾ എതിർത്തില്ല. എന്നാൽ ഉദയനൻ രാജാവായാൽ ഭരണ നിർവഹണത്തിലെ അവരുടെ അഴിമതികൾ പിടിക്കപ്പെടും എന്ന ഭയമുള്ള രണ്ടുപേർ അവിടെ ഉണ്ടായിരുന്നു കമ്മാരനും (മമ്മൂട്ടി) പെരുമന കുറുപ്പും (ഗോവിന്ദൻ കുട്ടി). പാർവതിയോട് ദേവനുള്ള ഇഷ്ടം മുതലെടുത്ത് ദേവനെ ഉദയനനു എതിരേയാക്കാൻ അവർ തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങി. അതിന്റെ ഭാഗമായി സ്ഥിരം ശല്യക്കാരയാ കൊമ്പന്മാരുമായി സമാധാന ഉടമ്പടി വയ്ക്കാൻ കൊള്ളക്കാരുടെ പാളയത്തിലേക്ക് ഉദയനൻ തന്നെ പോകണം എന്നവർ തീരുമാനിക്കുന്നു. ഉദയനൻ അതിനു തയ്യാറാവുന്നു, അതും അവരുടെ വിവാഹ തലേന്ന്. കമ്മാരൻ ഒരുക്കിയ ചതിയിലൂടെ കൊമ്പന്മാർ ഉദയനനെ തട്ടിക്കൊണ്ടുപോയി. എന്നിട്ട് ഉദയനൻ കോലത്തിരിയെ വഞ്ചിച്ചു എന്നും രാജാവിന്റെ ആൾക്കാരിൽ ചിലരെ ചതിയിൽ കൊന്നു എന്നും തെറ്റായ വാർത്ത പ്രചരിപ്പിച്ചു. ഇത് രാജാവിനെ കുപിതനാക്കി. ഉദയനെ രാജ്യദ്രോഹിയാക്കി മുദ്രകുത്തി, പാർവതിയുമയുള്ള വിവാഹം ഉപേക്ഷിച്ചു.

കൊമ്പൻ ഉദയനേൻ കൊല്ലാനായി അനുയായികളെ ഏൽ‌പ്പിച്ചു. അവർ അദ്ദേഹത്തെ ഒരു അടിമക്കച്ചവടക്കാരനു വിറ്റു. അങ്ങിനെ ഉദയന രാജകുമാർൻ ആ കപ്പലിലെ അടിമയായി. അതിലെ കപ്പിത്താൻ (അഛൻ കുഞ്ഞ്) ഒരു ക്രൂരനായിരുന്നു. അദ്ദേഹത്തിന്റെ തേർവാഴ്ചയിൽ ഉദയനൻ തന്റെ ദിനങ്ങൾ കടലിൽ തള്ളിനീക്കി. അവിടെ പരിചയപ്പെട്ട മറ്റൊരു അടിമയായ കുഞ്ഞാലി (നെല്ലിക്കോട് ഭാസ്കരൻ)യിൽ നിന്നും ഉദയനൻ അറിയുന്നു, ആഭ്യന്തര പ്രശ്ങ്ങളിൽ നിന്നും അലി രാജ യുടെ സംരക്ഷണത്തിൽ നൌകയിൽ ഉണ്ടായിരുന്ന കോലത്തിരി രാജാവിനെയും പത്നിയേയും കമ്മാരനും കൊമ്പനും ചേർന്ന് ആക്രമിച്ചതും കോലത്തിരി രാജാവിനെയും പത്നിയേയും അലിരാജയേയും കൊന്നതും ഒക്കെ. അലിരാജയുടെ വിശ്വസ്തനായിരുന്ന കുഞ്ഞാലി അലിരാജയുടെ മകൾ ലൈല (പൂർണ്ണിമ ജയറാം) രക്ഷപ്പെടുത്തുന്നു പക്ഷെ കുഞ്ഞാലി കൊമ്പന്റെ അനുയായികളുടെ പിടിയിലുമാകുന്നു. അവർ അവനെ ക്രൂരനായ അടിമക്കച്ചവടക്കാരനൌ വിറ്റതാണ്.
കുഞ്ഞാലിയിൽ നിന്നും അയാൾ അറിയുന്നു, ലൈലയും അലി രാജയുടെ അളവറ്റ സ്വത്തും സുരക്ഷിതമായി എവിടെ ഉണ്ട് എന്ന്.

ഇതേ സമയം കരയിൽ കോലത്തിരി നാട്ടിൽ ദേവൻ പാർവ്വതിയെ വിവാഹം കഴിക്കുന്നു, ഒപ്പം ദേവൻ പുതിയ കോലത്തിരി രാജാവായി വാഴിക്കപ്പെടുകയും ചെയ്യുന്നു. പഴയ കോലത്തിരി രാജാവിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ചെങ്കോലും കിരീടവും മോഷണം പോയിരുന്നു.
ദേവൻ രാജാവായിരുന്നു എങ്കിലും ഭരണം കയ്യാളിയിരുന്നത് കമ്മാരനും പെരുമനകുറുപ്പുമാണ്. അവരുടെ അഴിമതികളൊന്നും ദേവൻ അറിഞ്ഞിരുന്നില്ല.

വർഷങ്ങൾക്കു ശേഷം ഉദയനനും കപ്പലിലെ മറ്റു അടിമകളും ചേർന്ന് ഒരു ലഹളയിലൂടെ കപ്പിത്താനേയും കൂട്ടരേയും കൊന്ന് സ്വതന്ത്രരാകുന്നു. അവിടെ നിന്നും പോയ ഉദയനൻ അലിരാജയുടെ സ്വത്തിൽ സമ്പന്നനായ ഒരു അറേബ്യൻ വ്യാപാരിയായി മാറി. ഒരു നാൾ അലിയാജയുടെ മകൾ ലൈലയുമായി ഉദയനൻ കോലത്തിരി നാടിന്റെ തീരത്ത് തന്റെ
കൊട്ടാര സദൃശ്യമായ നൌകയിലെത്തുന്നു, ആറേക്കാട് അമ്പാടി തമ്പാൻ എന്ന വ്യാപാരിയുടെ രൂപത്തിൽ. പുതിര രുപത്തിലും ഭാവത്തിലും ആരും ഉദയനനെ തിരിച്ചറിഞ്ഞില്ല, പാർവ്വതി ഒഴികെ.

ദേവന്റേയും പാർവ്വതിയുടെയും ഒരേ ഒരു മകൻ ചന്ദ്രു (ശങ്കർ) ലൈലയിൽ ആകർഷവാനാകുന്നു.
ഇതേ സമയം കോലത്തിരി രാജാവിന്റെ കിരീടവും ചെങ്കോലും പെരുമനകുറുപ്പിന്റെ കയ്യിലാണ് എന്ന് തിരിച്ചറിഞ്ഞ ഉദയനൻ കുറുപ്പിനെ കുരുക്കാനുള്ള കരുക്കൾ നീക്കുകയായിരുന്നു. കിരീടവും ചെങ്കോലും രഹസ്യമായി വിൽക്കാൻ തയ്യാറായ കുറുപ്പിനെ ഉദയനൻ തന്റെ തന്ത്രങ്ങളിലൂടെ പൊതുജനമധ്യത്തിൽ പുറത്തു കൊണ്ടുവരുന്നു. പിടിക്കപ്പെട്ട കുറുപ്പ് പണ്ട് രാജാവിനെ കൊമ്പന്റെ ആക്രമണത്തിൽ നിന്നും സംരക്ഷിച്ചതിനു അത് തനിക്ക് രാജാവ് തനിക്ക് സമ്മാനിച്ചതാണെന്നു പ്രഖാപിക്കുന്നു. അല്ലാതെ കൊള്ള ചെയ്തതാണോ എന്നു തെളിയിക്കാൻ കഴിവുണ്ട് എങ്കിൽ തെളിയിക്കു എന്നു വെല്ലു വിളിക്കുമ്പോൾ ലൈല കടന്നുവരുന്നു. കോലത്തിരി രാജാവിന്റെ മരണത്തിനു സാക്ഷിയായിരുന്നു അവൾ. ഇതിനിടയിൽ കുറുപ്പ് ഓടി പോകുന്നു, ആത്മഹത്യ ചെയ്യുന്നു.

ഉദയനന്റെ അടുത്ത ലക്ഷ്യം കമ്മാരൻ ആയിരുന്നു. കമ്മാരന്റെ സാമ്പത്തിക തിരി മറിയിലും മറ്റുമായി രാജ്യം സാംബത്തികമായി വളരെ മോശം അവസ്ഥയിലായിരുന്നു. അപ്പോൾ കമ്മാരനാണ് ദേവനോട് ഉപദേശിക്കുന്നത് സന്ദർശകനായ അറേബ്യൻ വ്യവസായിയോട് സഹായം ആവശ്യപ്പെടാൻ. അതിന്റെ ചർച്ച കൾക്കായിക് ഉദയനന്റെ നൌകയിലെത്തുന്ന കമ്മാരനോട് ഉദയനൻ പറയുന്നു, സഹായം ചെയ്യാൻ പറ്റില്ല എന്ന്. പക്ഷെ കമ്മാരൻ രാജാവായാൽ
സാംബത്തിക സഹായം ചെയ്യാമെന്നും സൂചിപ്പിച്ചു. ഇത് കമ്മാരനെ കൂടുതൽ അത്യാഗ്രഹിയാക്കി. അയാൾ പണ്ടു ഉദയനനെ കുരുക്കിയതുപോലെ തന്നെ ദേവനേയും കുരുക്കാൻ പ്ലാനിടുന്നു. അതേ സമയം സഹായം ചെയ്യാമെന്നു ദേവനെ ഉദയനൻ ദൂദൻ വഴി അറിയിക്കുകയും ചെയ്യുന്നു. കമ്മാരന്റെ പ്ലാനുകളൊക്കെ തകർച്ച് ഉദയൻ കമ്മാരനെ വധിക്കുന്നു.

ഉദയനന്റെ അടുത്ത ലക്ഷ്യം തന്നെ ദുഖത്തിന്റെ കടലിലേക്ക് വലിച്ചെറിഞ്ഞ് തന്റെ പ്രിയപ്പെട്ടവളെ സ്വന്തമാക്കിയ ദേവനായിരുന്നു. അതേ സമയം കമ്മാരന്റെ മകൻ കണ്ണനും (മോഹൻലാൽ) ദേവന്റെ മകൻ ചന്ദ്രൂവും ചേർന്ന് ഉദയനനെ തകർക്കാൻ ഇറങ്ങി പുറപ്പെടുന്നു കാരണം കമ്മാരനേയും ദേവനേയും തമ്മിൽ തെറ്റിച്ചത് ഉദയനൻ ആണെന്ന് അവർ തിരിച്ചറിഞ്ഞു. ചന്ദു ഉദയനനെ അങ്കത്തിനു വിളിച്ചു. അന്നു രാത്രി ഉദയനന്റെ നൌകയിൽ പാർവ്വതി എത്തി. അവൾ അറിയാമായിരുന്നു അത് അമ്പാടി തമ്പാനായി നിൽക്കുന്നത് അവളുടെ പഴയ ഉദയനൻ ആണ് എന്ന്. അവൾ തന്റെ മകന്റെ ജീവനു വേണ്ടി കാലു പിടിച്ചു. അവനൊന്നും സംഭവിക്കില്ല എന്ന് ഉദയനൻ വാക്കു കൊടുത്തു. അവിടെ നിന്നും ഇറങ്ങുമ്പോൾ മകൻ ചന്ദ്രു പാർവ്വതിയെ കാണുന്നു. അങ്ങിനെ ഒരു സാഹചര്യത്തിൽ അമ്മയെ കണ്ട ചന്ദ്രും പ്രകോപിതനാവുന്നു, ഒടുവിൽ  ചന്ദ്രു ഉദയനന്റെ മകനാണ് എന്ന സത്യം പാർവ്വതി പറയുന്നു. ചന്ദ്രു അങ്കത്തിൽ നിന്നും പിൻ‌മാറുന്നു.

ഇതറിഞ്ഞ ദേവൻ കുപിതനായി. അയാൾ നേരിട്ട് ഉദയനന്റെ നൌകയിലെത്തി അയാളെ വെല്ലു വിളിച്ചു. വർഷങ്ങൾക്കു ശേഷം ഉദയനനെ കണ്ട ദേവൻ തകർന്നു പോയി. പക്ഷെ തന്നെ ചതിച്ചതിനുള്ള പ്രതീകാരമൊടുങ്ങാത്ത ഉദയനൻ ദേവനെ കൊല്ലാനായി ഒരുങ്ങുമ്പോൾ
പാർവ്വതി അതിനിടയിലേക്ക് വന്ന് പറയുന്നു, സ്വന്തം മകനല്ല എന്നറിയാതെ ഉദയനന്റെ മകനെ വളർത്തിയതിലൂടെ ദേവൻ അനുഭവിക്കാനുൾലതൊക്കെ അനുഭവിച്ചു കഴിഞ്ഞു. അത് അറിഞ്ഞ ഉദയനൻ തളരുന്നു. അയാൾ തിരിച്ചുപോരാൻ ഒരുങ്ങുന്നു. ആ തക്കം നോക്കി ആക്രമണത്തിനൊരുങ്ങിയ കൊമ്പന്മാരെ ഉദയനന്റെ സംഘം തകർക്കുന്നു. കുറുപ്പിന്റെ കയ്യിൽ നിന്നും നേടിയ ചെങ്കോലും കിരീടവും ദേവനെ ഏൽ‌പ്പിച്ച് ഉദയനൻ പോകനൊരുങ്ങുംപ്പോൾ ദേവൻ തടയുന്നു. എന്നിട്ടും ഉദയനന്റെ യാത്ര തുടരുകയാണ്. പക്ഷെ അയാൾ ലൈലയെ ചന്ധുവിനു കൊടുത്തിട്ടാണ് പോയത്.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Wednesday, 1 September, 1982

അലക്സാണ്ട്രേ ഡ്യുമാസിന്റെ “ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ“ എന്ന നോവലിന്റെ മലയാള രുപാന്തരമാണ് ഈ ചിത്രം. ഇന്ത്യയിലെ ആദ്യത്തെ 70 എം എം ചിത്രമാണിത്. അതുവരെ സിനിമാസ്കോപ്പ് 70എം എം ലേക്ക് ബ്ലോ അപ് ചെയ്ത് 6 ട്രാക്ക് സൌണ്ട് (ഡോൾബി) സിസ്റ്റത്തോടെ പ്രൊജക്ട് ചെയ്യുകയായിരുന്നു ഇന്ത്യയിൽ.