താതെയ്യത്തോം താതെയ്യത്തോം

താതെയ്യത്തോം താതെയ്യത്തോം (2)
കിളി കിളി കിളി കിളിപ്പാട്ടിനു ജില്ലല്ലേ കതിർ ജില്ലല്ലേ
കള കള കള കാകളിയൂട്ടിനു ജില്ലല്ലേ കതിർ ജില്ലല്ലേ
കൂടു കൂട്ടാൻ ഏതു മരം പാടിപ്പാർക്കാനേതു മരം (2)
ഓരിളം കിളി ഓമനക്കിളിക്ക് (2)
ആമരമീമരം ആമരം ഈമരം  താതെയ്യത്തോം (2)
(താതെയ്യത്തോം...)

അങ്കം വെട്ടിയ ചിങ്കം നട്ടത് ചക്കരമാവ്
വാവലു കോട്ടയിൽ ചേകോൻ വെച്ചത് തൂങ്ങിമരം (2)
പൂരത്തലയ്ക്കല് പൂവിട്ട മാവിന്മേൽ വീരിയക്കാരന്റെ വീറുണ്ട്
തീവെട്ടി വെട്ടത്തിൽ താലത്തിൻ വെട്ടത്തിൽ കാരിയക്കാരന്റെ ചേലുണ്ട്
ആമരമോ ഈമരമോ (2)
ആമരമീമരം ആമരം ഈമരം  താതെയ്യത്തോം (2)
കിളി കിളി കിളി കിളിപ്പാട്ടിനു ജില്ലല്ലേ
കള കള കള നാകളിയൂട്ടിനു ജില്ലല്ലേ (2)
കിളി കിളി കിളി കിളിപ്പാട്ടിനു ജില്ലല്ലേ കതിർ ജില്ലല്ലേ
കള കള കള കാകളിയൂട്ടിനു ജില്ലല്ലേ കതിർ ജില്ലല്ലേ

ലലലലാ ലലലല ലാലാ‍ലാ ലാ ലാലാ‍ാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thatheyyathom