വിജയ രംഗരാജു

Vijaya Rangaraju

വിജയ രംഗരാജു മഹാരാാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരബാദിൽ സ്ഥിരതാമസക്കാരനാണ്. ഗുണ്ടൂരിലെ ഹിന്ദു കോളേജിൽ പഠനത്തിനു ശേഷം ജോലി നോക്കിയെങ്കിലും വില്ലൻ വേഷങ്ങളിലൂടെ സിനിമാ രംഗത്ത് തുടക്കമിട്ടു. സിദ്ധിക്ക്-ലാൽ മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനിയിലെ "റാവുത്തർ" എന്ന പ്രധാന വില്ലൻ വേഷം അവതരിപ്പിച്ചുകൊണ്ട് മലയാളത്തിൽ ഏറെ ശ്രദ്ധേയനായി മാറി. നടൻ എൻ.എഫ്. വർഗ്ഗീസാണ്‌ ഈ കഥാപാത്രത്തിന് ശബ്ദം നൽകിയത്.