അച്ചൻ‌കുഞ്ഞ്

Achankunju

മലയാളചലച്ചിത്ര ‌‌- നാടക നടൻ. കോട്ടയം ജില്ലയിലെ കച്ചേരിക്കടവിലുള്ള നെല്ലിശ്ശേരി ഫാമിലിയിലാണ് അച്ചൻ കുഞ്ഞു ജനിച്ചത്. ചുമട്ടു തൊഴിലാളിയിൽ നിന്നും സംസ്ഥാന സർക്കാർ അവാർഡ് ജേതാവിലേയ്ക്കെത്തിയ ജീവിതമാണ് അച്ചൻകുഞ്ഞിന്റേത് . കോട്ടയം ബോട്ട് ജെട്ടിയിലെ ചുമട്ടു തൊഴിലാളി ആയിരുന്നു അച്ചൻകുഞ്ഞ്,സിനിമയിലെത്തുന്നതിന് മുൻപ്.  ജോലിയോടൊപ്പം നാടകാഭിനയവും ചെയ്തിരുന്ന അദ്ദേഹം കെ പി എ സിയിലും കേരളാ തിയറ്റേഴ്സിലും മുപ്പത് വർഷത്തോളം വേഷമിട്ടു. "വിധി" ആണ് ആദ്യനാടകം. അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .

"ലോറി"യിലെ പരുക്കൻ കഥാപാത്രത്തിനെ തന്മയത്വത്തോടെ അവതരിപ്പിച്ചതിന് അക്കൊല്ലം സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരം അച്ചൻകുഞ്ഞിനെ തേടിയെത്തി. ഭരതൻ,ഐ വി ശശി,പദ്മരാജൻ തുടങ്ങിയ സംവിധായകരാണ് അച്ചൻകുഞ്ഞിലെ നടനെ ഏറെ ഉപയോഗപ്പെടുത്തിയിട്ടുള്ളത് . സിനിമയിൽ അധികവും പരുക്കനായ വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അദ്ദേഹം 1987 ജനുവരി 16ന്  56-ആം വയസ്സിൽ അന്തരിച്ചു.

ഭാര്യ അച്ചാമ്മ.ഷാജൻ,ഇസമ്മ എന്നിങ്ങനെ രണ്ട് മക്കൾ.