ലോറി
തെരുവ് സർക്കസ്ക്കാരിയായ നായിക. ക്രൂരനും, പരുക്കനുമായ അവളുടെ യജമാൻ. മറ്റൊരു പരുക്കനായ ലോറി ഡ്രൈവർ. അയാളുടെ സഹായിയായ ക്ലീനർ നായകൻ. ക്ലീനറും, സർക്കസ്ക്കാരിയും പ്രണയിക്കുമ്പോൾ, അവളെ തങ്ങളുടെ കാമത്തിന് ഇരയാക്കാൻ തക്കം പാത്തു നടക്കുന്ന യജമാനും, ലോറി ഡ്രൈവറും. സംഘർഷഭരിതമായ ജീവിതത്തിൽ വിജയിക്കുന്നതാര്?
Actors & Characters
Actors | Character |
---|---|
വേലൻ | |
ഔസേപ്പ് | |
റാണി | |
ദാസപ്പൻ | |
ബ്രോക്കർ | |
അമ്മു | |
തങ്കമ്മ | |
ലീല |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
അച്ചൻകുഞ്ഞ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 980 |
കഥ സംഗ്രഹം
അച്ചൻകുഞ്ഞ്, നിത്യ എന്നീ അഭിനേതാക്കളുടെ ആദ്യചിത്രം
മധ്യവയസ്കനായ വേലൻ (അച്ഛൻകുഞ്ഞ്) തെരുവ് സർക്കസ് ചെയ്ത് ജീവിതം നടത്തുന്ന മനുഷ്യനാണ്. പരുക്കനും, ക്രൂരനും, അവിവാഹിതനുമായ അയാൾ പല ഭാഗത്തു നിന്നും കൊച്ചു കുട്ടികളെ കടത്തിക്കൊണ്ടു വന്ന് അവർക്ക് പരിശീലനം നൽകി തെരുവുകളിൽ സർക്കസ് പ്രദർശനം നടത്തിയാണ് സമ്പാദിക്കുന്നത്. അങ്ങിനെ കടത്തിക്കൊണ്ടു വരുന്ന പല കുട്ടികളുടെയും കണ്ണുകൾ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. താൻ ഉദ്ദേശിച്ച പോലെ കുട്ടികൾ അഭ്യാസങ്ങൾ ചെയ്യാതെ വരുമ്പോൾ അവരെ വിൽക്കുന്ന പതിവും അയാൾക്കുണ്ട്. അയാളുടെ സർക്കസിലെ പ്രധാന ആകർഷണമായ റാണിയും (നിത്യ) അങ്ങിനെ കടത്തിക്കൊണ്ടു വരപ്പെട്ടവളാണ്. റാണി പ്രായമറിഞ്ഞ് കൗമാരത്തിന്റെ പ്രസരിപ്പിൽ എത്തി നിൽക്കുമ്പോൾ വേലനിൽ കാമം ഉണരുന്നു. അവളെ സ്വന്തമാക്കാൻ സന്ദർഭം കാത്തിരിക്കുന്നു. വേലന്റെ കുടിലിന്റെ സമീപത്ത് താമസിക്കുന്നവരാണ് തങ്കമ്മയും (മീന) മകൾ ലീലയും (ഷർമിള). അമ്മയും മകളും വേശ്യാവൃത്തി ചെയ്താണ് ജീവിതം നയിക്കുന്നത്. ആ പ്രദേശത്തെ ദല്ലാളാണ് ദാമു (ബഹദൂർ)
ചരക്കു ലോറിയുമായി കറങ്ങി നടക്കുന്ന മധ്യവയസ്കനായ ഔസേപ്പ് (ബാലൻ കെ.നായർ) വേലൻ നടത്തുന്ന തെരുവ് സർക്കസ് കാണാനിടവരികയും, റാണിയിൽ ആകൃഷ്ടനാവുകയും ചെയ്യുന്നു. റാണിയെ സ്വന്തമാക്കാൻ വേണ്ടി ഔസേപ്പ് വേലന്‍ മദ്യം വാങ്ങിച്ചു കൊടുത്ത് വേലനുമായി കൂട്ടുകൂടുന്നു. ഔസേപ്പിന്റെ സഹായിയാണ് അനാഥനായ ദാസപ്പൻ. ചെറുപ്പക്കാരനായ ദാസപ്പനും റാണിയെ കണ്ടമാത്രയിൽ തന്നെ ഇഷ്ടമാവുന്നു. റാണിയും ദാസപ്പനെ പ്രണയിച്ചു തുടങ്ങുന്നു.
ദാസപ്പനും റാണിയും കൂടുതൽ അടുക്കുന്നു. റാണിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും, അധികം വൈകാതെ തന്നെ വിവാഹം കഴിക്കാം എന്നും ദാസപ്പൻ പറയുന്നു. റാണിയും ദാസപ്പനും ചിരിച്ചു കളിച്ചു നടന്നു വരുന്നത് കാണാനിടയാകുന്ന വേലൻറെ മനസ്സിൽ രോഷം ആളിക്കത്തുന്നു. താൻ ആഗ്രഹിച്ച പെണ്ണ് കൈവിട്ടു പോകുമെന്ന പേടിയിൽ അയാൾ റാണിയെ ക്രൂരമായി മർദ്ദിക്കുന്നു. ആ രാത്രി റാണി ദാസപ്പനോടൊപ്പം ഒളിച്ചോടാൻ തീരുമാനിക്കുന്നു. നിർഭാഗ്യവശാൽ അത് വേലൻറെ ശ്രദ്ധയിൽ പെടുന്നു. അയാൾ റാണിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. വേലന്റെ പിടിയിൽ നിന്നും ഓടി രക്ഷപ്പെടുന്ന റാണി കയറിപ്പറ്റുന്നത് ഔസേപ്പിന്റെ ലോറിയിലാണ്. ഔസേപ്പ് ദാസപ്പനെ അടിച്ചു വീഴ്ത്തി റാണിയെയും കൊണ്ട് തന്റെ കുടിലിലേക്ക് പോകുന്നു.
കുടിലിൽ ഔസേപ്പിനെ കൂടാതെ അയാളുടെ വെപ്പാട്ടിയായ അമ്മുവും (ശാന്തകുമാരി) കൈക്കുഞ്ഞും കൂടിയുണ്ട്. തനിക്ക് പകരക്കാരിയായി മറ്റൊരുവൾ കൂടെ വന്നതിൽ അമ്മുവിന് ആദ്യം റാണിയോട് നീരസം തോന്നുന്നുവെങ്കിലും, അവൾ നിഷ്ക്കളങ്കയാണെന്നും, അവളെ ഔസേപ്പ് തട്ടിക്കൊണ്ടു വന്നതാണെന്നും മനസ്സിലാക്കുമ്പോൾ റാണിയോട് അമ്മുവിന് സഹതാപം തോന്നുന്നു. ഔസേപ്പ് റാണിയെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോൾ അമ്മു ഇടപെട്ട് റാണിയെ രക്ഷപ്പെടുത്തുന്നു. അതിൽ കുപിതനാവുന്ന ഔസേപ്പ് അമ്മുവിനെ പൊതിരെ തല്ലുന്നു. ഔസേപ്പ് ലോറിയുമെടുത്ത് ജോലിക്ക് പോയ സമയം നോക്കി ഇനി ഇവിടെ നിന്നാൽ ആപത്താണെന്ന് മനസ്സിലാക്കുന്ന അമ്മു കുഞ്ഞിനേയും, റാണിയെയും കൂട്ടി മറ്റൊരു സ്ഥലത്തേക്ക് കുടിയേറുന്ന.കുടിയേറുന്നു.
റാണിയോട് പകരം വീട്ടാനായി വേലനും, ഔസേപ്പും അവളെ തിരഞ്ഞു നടക്കുമ്പോൾ, ദാസപ്പനും തന്റെ കാമുകിയെ തേടി നടക്കുന്നു. ഇതിനിടയിൽ ദാസപ്പൻ ഔസേപ്പിനോടൊപ്പം ജോലി ചെയ്യുന്നത് ഉപേക്ഷിച്ച് സ്വന്തമായി ലോറി ഓടിച്ചു തുടങ്ങുന്നു. അങ്ങിനെ ചരക്കുമായി ഒരു പ്രദേശത്തു പോകുമ്പോൾ അവിടെ യാദൃശ്ചികമായി അമ്മുവിനെ ദാസപ്പൻ കണ്ടുമുട്ടുന്നു. ദാസപ്പൻ തിരഞ്ഞു നടക്കുന്ന റാണി തന്റെ കൂടെയുണ്ടെന്നു പറഞ്ഞ് അമ്മു ദാസപ്പനെയും കൂട്ടി തന്റെ വീട്ടിലേക്ക് പോകുന്നു. അധികം വൈകാതെ ദാസപ്പൻ റാണിയെ വിവാഹം കഴിക്കുന്നു.
Audio & Recording
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
അറിഞ്ഞു നാം തമ്മില്‍ തമ്മില്‍ |
പൂവച്ചൽ ഖാദർ | എം എസ് വിശ്വനാഥൻ | എസ് ജാനകി, കോറസ് |
2 |
കന്നിപ്പൂവിനിന്നു കല്യാണം |
പൂവച്ചൽ ഖാദർ | എം എസ് വിശ്വനാഥൻ | ജോളി എബ്രഹാം, പി സുശീല |
Contributors | Contribution |
---|---|
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ,പോസ്റ്റർ ഇമേജുകൾ |