കന്നിപ്പൂവിനിന്നു കല്യാണം

 

കന്നിപ്പൂവിനിന്നു കല്ല്യാണം തളിരാടിയാടിയൊരു താളമിടുന്നു

അവൾ നാണമോടെ മഞ്ഞിൻ ചേലയണിഞ്ഞു

കുറിക്കൂട്ടുമായി കിളി മുത്തമിടുന്നു

മംഗളം ദിവ്യ സംഗമം (2)

വർണ്ണച്ചോലമലരിനും പുലർകാല കതിരിനും
അനുരാഗ പരിണയം സുഖമേകും പരിമളം

താരുണ്യമോഹം ചേരുന്ന മേളം
അല്ലി നിറയുന്നിതാ ഹർഷമുണരുന്നിതാ
ആലസ്യനീലം ചേരുന്ന നേത്രം
തമ്മിൽ ഇടയുന്നിതാ ആട ഉലയുന്നിതാ

ചിലും ചിലും സ്വരം ചൂടിയ ചുണ്ടുകൾ
തൊടും തൊടും അഴകോടിയ കയ്യുകൾ
സുഖം സുഖം നഖം പോറിയ പാടുകൾ

ദേഹം ഒന്നായ് ജീവൻ ഒന്നായ് മാറും നിമിഷം
ഒരു ദാഹം വളർത്തി

മംഗളം ദിവ്യ സംഗമം (2)

പൂവിന്റെ സ്വപ്നം ചാലിച്ച വർണ്ണം
സൂര്യ കിരണങ്ങളിൽ രാഗ ലയനങ്ങളിൽ താരിന്റെ ഉള്ളിൽ മുത്തായ തേനും 
ദേവ കിരണങ്ങളിൽ 
മൂക ചലനങ്ങളിൽ

നിറം നിറം നിറം കൂട്ടിയ പീലികൾ
ശരം ശരം ശരമേന്തിയ കണ്ണുകൾ
മണം മണം മണമേറ്റിയ ചിന്തകൾ 
ദേഹം ഒന്നായ് ജീവൻ ഒന്നായ് ചേരും നിമിഷം
ഒരു മൗനം ഉണർത്തി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannipoovinu kalyanam