ബിന്ദു പണിക്കർ

Bindu Panicker

മലയാള ചലച്ചിത്ര നടി. 1992-ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തിലൂടെയാണ് ബിന്ദു പണിയ്ക്കർ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. തുടർന്ന് ആകാശദൂത്, വാത്സല്യം.. തുടങ്ങി ഇരുന്നൂറോളം സിനിമകളിലഭിനയിച്ചു. ബിന്ദു പണിയ്ക്കർ കോമഡി റോളുകളിലായിരുന്നു കൂടുതൽ തിളങ്ങിയത്. 1998-ൽ രാജസേനൻ സംവിധാനം ചെയ്ത ശ്രീകൃഷ്ണപുരത്ത് നക്ഷത്ര തിളക്കം എന്ന സിനിമയിൽ ബിന്ദു പണിയ്ക്കരുടെ ഇന്ദുമതി എന്ന പൊങ്ങച്ചക്കാരിയായ കഥാപാത്രം വളരെയധികം പ്രേക്ഷക പ്രീതി നേടിയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ, സൂത്രധാരൻ, സത്യൻ അന്തിക്കാടിന്റെ നരേന്ദ്രൻ മകൻ ജയകാന്തൻ വക, ലാൽ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും എന്നീ സിനിമകളിൽ ബിന്ദു പണിയ്ക്കർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സൂത്രധാരനിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥന ചലച്ചിത്ര പുരസ്ക്കാരം ബിന്ദു പണിയ്ക്കർക്ക് ലഭിച്ചു. സിനിമകൾ കൂടാതെ ചില ടെലിവിഷൻ പരമ്പരകളിലും ബിന്ദു പണിയ്ക്കർ അഭിനയിച്ചിട്ടുണ്ട്. 

ബിന്ദു പണിയ്ക്കരുടെ വിവാഹം 1998-ലായിരുന്നു. ഭർത്താവ് ബിജു നായർ.  അവർക്ക് ഒരു മകളാണുള്ളത്  പേര് കല്യാണി. ഭർത്താവ് ബിജു നായരുടെ മരണശേഷം ബിന്ദു പണിയ്ക്കർ പ്രശസ്ത നടൻ സായ്കുമാറിനെ 2009-ൽ വിവാഹം ചെയ്തു.

അവാർഡുകൾ- 

2001 – Kerala State Film Awards:Second Best Actress – Soothradharan
2001 – Asianet film award for Supporting Actress -Narendra Makan Jayakanthan Vaka
2013 – TTK Prestige-Vanitha Film Awards – Best Supporting Actress – Pullipulikalum Aattinkuttiyum[4]
2014– Nominated-61st Filmfare Awards South for Best Supporting Actress -Pullipulikalum Aattinkuttiyum
2014-Pending-3rd South Indian International Movie Awards for Best Actress in a Supporting Role -Pullipulikalum Aattinkuttiyum