സാഗരം സാക്ഷി
ഒന്നുമില്ലായ്മയിൽ നിന്ന് സമ്പന്നതയുടെ നെറുകയിലെത്തി, പിന്നീട് കുടുംബമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ട് ആത്മീയതയുടെ വഴിതേടിയ ഒരാൾ പൂർവാശ്രമത്തിലെ കർമ്മബന്ധങ്ങളുടെ അപ്രതീക്ഷിതമായ പിൻവിളിയിൽ പകച്ചു നില്ക്കുന്നു.
Actors & Characters
Actors | Character |
---|---|
ബാലചന്ദ്രൻ | |
നിർമ്മല | |
സുധാകരൻ | |
രാധാകൃഷ്ണൻ നായർ | |
നാരായണൻ | |
മാലതി | |
കെ കെ നായർ | |
കൃഷ്ണകുമാർ | |
സുരേഷ് കുമാർ | |
സുഭദ്ര | |
നാരായണന്റെ ഭാര്യ | |
ബാലചന്ദ്രന്റെ മകൾ | |
ആന്റണി | |
കന്യാകുമാരിയിലെ ഹോട്ടൽ മാനേജർ |
Main Crew
കഥ സംഗ്രഹം
സ്വാമി ആത്മചൈതന്യ (മമ്മൂട്ടി) ഒരു തീർത്ഥാടന സംഘത്തോടൊപ്പം കന്യാകുമാരിയിലെത്തിയതാണ്. കർമ്മ ബന്ധങ്ങളുടെ അവസാന കണ്ണിയും കടലിലർപ്പിച്ച് നിത്യമോക്ഷത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് അയാളുടെ ലക്ഷ്യം. കടലിലെ തിരകൾ പോലെ പൂർവാശ്രമത്തിലെ ഓർമ്മകൾ അയാളെ വന്നു തൊടുന്നു.
മദ്രാസിൽ പഞ്ചനക്ഷത്ര ഹോട്ടലും ധനകാര്യ സ്ഥാപനവും നടത്തുന്നയാളാണ് ബാലചന്ദ്രൻ. വളരെത്താഴ്ന്ന നിലയിൽ നിന്ന് പടിപടിയായി ഉയർന്നു വന്ന ബിസിനസുകാരൻ. ബാലചന്ദ്രൻ്റെ വറുതിയിലും സമൃദ്ധിയിലും കൂടെയുള്ളയാളാണ് നാരായണൻ (ഒടുവിൽ ഉണ്ണികൃഷ്ണൻ). അയാൾ ബാലചന്ദ്രനു വേണ്ടി വിവാഹാലോചനകൾ നടത്തുന്നുണ്ട്.
ഒരിക്കൽ, ഒരു പെണ്ണുകാണൽ യാത്രയ്ക്കിടയിൽ ഒരു സുന്ദരി തൻ്റെ കാറിനെ ഓവർടേക്ക് ചെയ്തു പോകുന്നത് അയാൾ കാണുന്നു. മുമ്പൊരിക്കൽ കുതിരസവാരി നടത്തുന്ന അവളെ കടൽതീരത്തു വച്ച് അയാൾ കണ്ടിട്ടുണ്ട്. അവളെ പിന്തുടർന്ന് ബാലചന്ദ്രനും നാരായണനും അവളുടെ വീട്ടിലെത്തുന്നു. ധനികനായ മേനോൻ്റെ (തിലകൻ) വീടാണത്. അയാൾക്ക് ബാലചന്ദ്രനെ അറിയാം. തൻ്റെ മകൾ നിർമ്മലയെ (സുകന്യ ) പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്നും അവരാണെന്നാണ് കരുതിയതെന്നും മേനോൻ പറയുന്നു. അവിടെ വന്നതിന് കാരണമായി ചില കള്ളങ്ങൾ പറഞ്ഞ് ബാലചന്ദ്രനും നാരായണനും അവിടെ നിന്ന് തടിതപ്പുന്നു.
എന്നാൽ, നിർമ്മലയ്ക്ക് ബാലചന്ദ്രനെ നന്നായി ഇഷ്ടപ്പെടുന്നു. തുടർന്ന് മേനോനും കുടുംബവും ബാലചന്ദ്രൻ്റെ ഹോട്ടലിലെത്തി വിവാഹമുറപ്പിക്കുന്നു. വൈകാതെ അത്യാഡംബരപൂർവം നിർമ്മലയുടെയും ബാലചന്ദ്രൻ്റെയും വിവാഹം നടക്കുന്നു. സന്തോഷകരമായ ദാമ്പത്യം മകളുടെ ജനനത്തോടെ കൂടുതൽ സാർത്ഥകമാകുന്നു.
ഒരു ദിവസം, തൻ്റെ ഹോട്ടലിലെ ജീവനക്കാരനെ ഒരു താമസക്കാരൻ തല്ലിയതായി ബാലചന്ദ്രനറിയുന്നു. അവിടെയെത്തിയ ബാലചന്ദ്രൻ റൂം ഒഴിയാൻ തല്ലിയ ആളോട് ആവശ്യപ്പെടുന്നു. തുടർന്നുണ്ടാകുന്ന തർക്കം തല്ലിൽ അവസാനിക്കുന്നു.
പ്രമുഖ ബിൽഡറും ഉന്നതങ്ങളിൽ പിടിപാടുള്ളയാളുമായ കെ കെ നായരും (കുണ്ടറ ജോണി) സുഹൃത്തുമാണ് മുറിയിലുണ്ടായിരുന്നത്. നായർ ഗുണ്ടകളെ വിട്ട് ബാലചന്ദ്രനെ തല്ലിക്കുന്നു. അതു കൊണ്ടും അയാൾ നിറുത്തുന്നില്ല. ബാലചന്ദ്രൻ്റെ ബാങ്ക് പൊളിഞ്ഞെന്ന കഥയുണ്ടാക്കി നിക്ഷേപകരെക്കൊണ്ട് പണം പിൻവലിപ്പിക്കുന്നു. സ്ഥിതി അതീവ മോശമായതിനെത്തുടർന്ന് പണം തിരികെ നല്കാൻ തൻ്റെ ഹോട്ടലും വീടും ഉൾപ്പെടെ സ്വത്തുക്കളെല്ലാം വിറ്റ ബാലചന്ദ്രൻ പാപ്പരാകുന്നു.
തൻ്റെ വീട്ടിൽ താമസിക്കാമെന്നു മേനോൻ പറഞ്ഞെങ്കിലും അഭിമാനിയായ ബാലചന്ദ്രൻ അതിനു വഴങ്ങുന്നില്ല. അയാളും നിർമ്മലയും ഒരു വാടക വീട്ടിലേക്ക് മാറുന്നു. മറ്റു വഴികളില്ലാതെ കടം വാങ്ങിയും ചെറിയ ജോലികൾ ചെയ്തും അയാൾ ജീവിതം നീക്കുന്നു. കടുത്ത നിരാശയുടെ പിടിയിൽ പെട്ടതോടെ അയാൾ തികഞ്ഞ മദ്യപനായി മാറുന്നു. പഴയ മാനേജരായ സുധാകരനാണ് (കൊച്ചിൻ ഹനീഫ) അയാളെ പലപ്പോഴും സഹായിക്കുന്നത്. അതിൻ്റെ പേരിൽ ഇടയ്ക്കിടെ മദ്യപിക്കാനായി ബാലചന്ദ്രൻ്റെ വീട്ടിൽ വരാറുണ്ട് സുധാകരൻ.
ഒരു രാത്രിയിൽ, ബാലചന്ദ്രൻ മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങുമ്പോൾ സുധാകരൻ നിർമ്മലയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നു. അതോടെ ബാലചന്ദ്രനെ ഉപേക്ഷിച്ച് നിർമ്മല അവളുടെ വീട്ടിലേക്ക് പോകുന്നു. പിറകെ എത്തുന്ന ബാലചന്ദ്രനെ അവൾ തള്ളിപ്പറയുന്നു. മേനോൻ നിർമ്മലയുടെ താലിമാല പൊട്ടിച്ച് ബാലചന്ദ്രനു നേരേ വലിച്ചെറിയുന്നു.
തൻ്റെ കൈയിലെ താലി കടലിൽ വലിച്ചെറിയാൻ ഒരുമ്പെടുന്ന ആത്മചൈതന്യ, 'ബാലചന്ദ്രൻ' എന്ന വിളി കേട്ട് പിന്തിരിയുന്നു. നിർമ്മലയുടെ ചേച്ചി മാലതിയുടെ (ബിന്ദു പണിക്കർ) ഭർത്താവായ രാധാകൃഷ്ണൻ നായരായിരുന്നു (രവി വള്ളത്തോൾ) അത്. പഴയതൊന്നും ഓർക്കാനും പഴയ ജീവിതത്തിലേക്ക് മടങ്ങാനും സന്യാസദീക്ഷ സ്വീകരിച്ച തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് സ്വാമി പിന്തിരിഞ്ഞു നടക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കരയാതെ കണ്ണുറങ്ങ്ദർബാരികാനഡ |
കൈതപ്രം | ശരത്ത് | കെ എസ് ചിത്ര |
2 |
കരയാതെ കണ്ണുറങ്ങുദർബാരികാനഡ |
കൈതപ്രം | ശരത്ത് | കെ ജെ യേശുദാസ് |
3 |
സ്വർഗ്ഗമിന്നെന്റെ |
കൈതപ്രം | ശരത്ത് | കെ ജെ യേശുദാസ് |
4 |
ശ്യാമ സന്ധ്യേ സൂര്യനെവിടെകല്യാണവസന്തം |
കൈതപ്രം | ശരത്ത് | കെ ജെ യേശുദാസ് |
5 |
നീലാകാശം |
കൈതപ്രം | ശരത്ത് | കെ ജെ യേശുദാസ്, കെ എസ് ചിത്ര |