സേതു അടൂർ

Sethu Adoor

പത്തനംതിട്ട ജില്ലയിലെ അടൂർ ഏനാദിമംഗലം കുന്നിട സ്വദേശി. സേതുകുമാർ എന്ന സേതു അടൂർ തൊണ്ണൂറുകളുടെ തുടക്കത്തിൽത്തന്നെ മലയാള സിനിമയിൽ പ്രവർത്തിച്ച് തുടങ്ങി. 1989ൽ സിബി മലയിൽ സംവിധാനം ചെയ്ത മാലയോഗമെന്ന സിനിമയിലാണ് തുടക്കമിടുന്നത്. സെവൻ‌ആർട്സ് മോഹൻ സിദ്ധു പനക്കൽ എന്നിവരുടെ അസിസ്റ്റന്റായി 150തിലേറെ സിനിമകളിൽ വർക്ക് ചെയ്തു. നാല്പതിലധികം സിനിമകൾ സ്വതന്ത്രമായും പ്രവർത്തിച്ചു. ഏറെ സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും നിലവിൽ പ്രൊഡക്ഷൻ കണ്ട്രോളറുമായി ജോലി നിർവ്വഹിച്ചു.

ഭാര്യ ശ്രീലത, ജിഷ്ണു എസ് കുമാർ, സേതുലക്ഷ്മി എന്നിവർ മക്കൾ.

സേതുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ