ധനം

Released
Dhanam (Malayalam Movie)
കഥാസന്ദർഭം: 

അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച ഈ പടം 1991 ൽ ആണ് റിലീസ് ആയത്. ജീവിതത്തിൽ മുന്നേറുക എന്ന ലക്ഷ്യവുമായി ഇറങ്ങി പുറപ്പെടുന്ന രണ്ടു ചെറുപ്പക്കാർ. അതിനായി കാശുണ്ടാക്കാൻ ചില കുറുക്കുവഴികൾ അവർ തേടുന്നു. പക്ഷെ അവരുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് വലിയ ദുരന്തങ്ങളിൽ അത് ചെന്ന് അവസാനിക്കുമ്പോൾ പണമല്ല ജീവിതത്തിൽ ഏറ്റവും വലുത് എന്ന സത്യം അവർ തിരിച്ചറിയുന്നു.ബാല്യ കാല സുഹൃത്തുക്കളായ മുഖ്യ കഥാപത്രങ്ങളെ മോഹൻലാലും (ശിവശങ്കരൻ) മുരളിയും (അബു) അവതരിപ്പിച്ചിരിക്കുന്നു.ശിവൻ മെഡിക്കൽ റെപ്രേസെന്റിറ്റീവും അബു ടാക്സി ഡ്രൈവറുമാണ്. കുറച്ചു പണം ഉണ്ടാക്കി നല്ലൊരു വീട് വെക്കാനും പെങ്ങളെ കെട്ടിച്ചു വിടാനും ഇവർക്ക് ഏവരെയും പോലെ ആഗ്രഹമുണ്ട്. ഒരു രാത്രി റിസ്ക്‌ ആണെങ്കിലും കുറച്ചു കൂടുതൽ പണം കിട്ടും എന്ന കാരണം കൊണ്ട് ഒരു മൃതദേഹം അയാളുടെ വീട്ടിലേക്ക് കൊണ്ട് പോകാനുള്ള ട്രിപ്പ്‌ ഇവർ ഏറ്റെടുക്കുന്നു. അന്ന് രാത്രി മടങ്ങി വരവേ കാർ കേടാവുന്നു. അവർ ഒരു ബീച്ചിൽ മണലിൽ ഉറങ്ങാൻ കിടക്കുമ്പോൾ അവിടം കള്ളകടത്തു നടക്കുന്ന ഏരിയ ആണെന്ന് മനസിലാക്കുന്നു. ഇന്ന ദിവസം സ്വർണകടത്തു നടക്കും എന്നു പറയുന്നത് അവർ കേൾക്കുന്നു. ആ വിവരം കസ്റ്റംസുകാരെ അറിയിച്ചാൽ തങ്ങൾക്കു 20% പാരിതോഷികം കിട്ടുമെന്നറിഞ്ഞ അവർ, എല്ലാം കസ്റ്റംസിനെ അറിയിക്കുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്യുന്നു. ആ പണം വാങ്ങി വരുന്ന ആ നിമിഷം മുതൽ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ദുരിതപൂർണ്ണമായ സംഭവവികാസങ്ങൾ ആണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. നായിക ആയി ചാര്മിളയും വില്ലൻ കഥാപാത്രമായി തമിഴ് നടൻ നാസറും അഭിനയിച്ചു. ഇവരെ കൂടാതെ തിലകൻ, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ബാബു നമ്പൂതിരി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 2 August, 1991