ബാബു കടയ്ക്കാവൂർ

Babu Kadakkavoor

സിനിമാ-സീരിയൽ അഭിനേതാവാണ് ബാബു കടയ്ക്കാവൂർ എന്ന, തിരുവനന്തപുരം കടയ്ക്കാവൂർ മണലിൽ വീട്ടിൽ ബാബു. അഗ്നിശരംതാവളംചങ്ങാത്തംതാളവട്ടം, ധനം, എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അദ്ദേഹം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. താളവട്ടത്തിലെ കോമയിലായ അഥവാ കോമയിലാക്കപ്പെട്ട, മനോരോഗിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകൾ കൂടാതെ ജ്വാലയായ്, സ്ത്രീജന്മം, ഡിറ്റക്ടീവ് തുടങ്ങി ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും  അഭിനയിച്ചിരുന്നു.

വൃക്കരോഗ സംബന്ധമായി ചികിൽസയിലായിരുന്ന അദ്ദേഹം 2015 ജനുവരി 7 ന് അന്തരിച്ചു.