മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
മുകുന്ദന്റെ കോളനിയിലേക്ക് സുഹൃത്ത് വിശ്വനാഥ് കടന്നുവരുന്നതോടെ മുകുന്ദൻ കെണിയിലാവുകയും മുകുന്ദനൊപ്പം ആ കോളനിയിലുള്ളവരാകെ കബളിപ്പിക്കപ്പെടുകയും ചെയ്യുന്നു.
Actors & Characters
Actors | Character |
---|---|
മുകുന്ദൻ | |
സുമിത്ര | |
വിശ്വനാഥൻ | |
രാമേട്ടൻ | |
മേനോൻ | |
കുമാരൻ നായർ | |
സി പി മേനോൻ | |
ഔസേപ്പച്ചൻ | |
ഗോപി | |
ജോസഫ് | |
Main Crew
കഥ സംഗ്രഹം
ടൈറ്റിലിൽ ഈ ചിത്രത്തിനു കടപ്പാട് ഒരു മറാഠി നാടകത്തിനോടാണെന്ന് പറയുന്നു.
1983ൽ റിലീസായ സായി പരഞ്ജ്പേയുടെ കഥ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമേയവുമായി സാദൃശ്യമുണ്ട്.
ചെന്നൈയിലെ ഒരു ചെറിയ റെസിഡൻഷ്യൽ കോളനിയിൽ താമസിക്കുന്ന ഒരു സാധാരണക്കാരനാണ് മുകുന്ദൻ. അതേ കോളനിയിലെ സുമിത്രയുമായി മുകുന്ദൻ പ്രണയത്തിലാണ്.കോളനിയിലെ ജലക്ഷാമവും മറ്റു പ്രശ്നങ്ങളുമായി ആളുകൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നു.ഒരിക്കൽ പഴയ കോളേജ് സഹപാഠിയും സുഹൃത്തുമായ വിശ്വനാഥ് മുകുന്ദനെ കാണാനായി അവിടെ എത്തുന്നു. രാഷ്ട്രീയമായി സ്വാധീനമുള്ള ആളും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സഹപാഠിയുമാണ് താനെന്ന് മുകുന്ദനെയും കോളനിയിലെ ആളുകളെയും വിശ്വസിപ്പിക്കുന്ന ഒരു കൗശലക്കാരനായിരുന്നു വിശ്വനാഥ്. തന്റെ സ്വാധീനം മൂലമാണ് കോളനിയിൽ ജല പൈപ്പുകൾ എത്തിയതെന്ന് അയാൾ ജനങ്ങളെ വിശ്വസിപ്പിക്കുന്നു.
വ്യവസായി സി.പി.മേനോനുമായി കൂട്ടുകൂടുകയ വിശ്വനാഥ് ചൈനീസ് തുകൽ ഇറക്കുമതി ചെയ്യാൻ ലൈസൻസ് നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു.തന്റെ കുബുദ്ധി കൊണ്ട് പലതായി നേടിയെടുത്തു കൊണ്ടിരുന്ന വിശ്വനാഥ് തന്റെ ഇരകളിൽ ഒരാളിൽ നിന്ന് പണം കൈപ്പറ്റാൻ മുകുന്ദനെ ഉപയോഗിക്കുന്നു. ഇതോടെ മുകുന്ദന് ജോലി നഷ്ടപ്പെടുകയും അയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.
പിന്നീട് മുകുന്ദൻ സ്നേഹിക്കുന്ന സുമിത്രയെ തട്ടിയെടുക്കാനുള്ള ശ്രമങ്ങളും വിശ്വനാഥ് തുടങ്ങുന്നു.അയാൾ പണക്കാരനാണെന്ന് കരുതി സുമിത്രയുടെ വീട്ടുകാർ അവളെ വിശ്വനാഥിന് വിവാഹം ചെയ്ത് നൽകാൻ തീരുമാനിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|