ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ

നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാൻ
ഞാനതെടുത്തു വെച്ചു
എന്റെ ഹൃത്തിലെടുത്തു വെച്ചു ( ഓർമ്മകൾ...)

മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി
മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി
പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ
ഈണം മറന്നു പോയി
അവൻ പാടാൻ മറന്നു പോയി (ഓർമ്മകൾ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.2
Average: 7.2 (5 votes)
Ormmakal Otikkalikkuvanethunnu

Additional Info

അനുബന്ധവർത്തമാനം