പവിത്രൻ

Pavithran

തലശ്ശേരി സ്വദേശി. അച്ഛൻ പരമേശ്വരൻ, അമ്മ അമ്മു. ഇവരുടെ പത്തുമക്കളിൽ രണ്ടാമനാണ് പവിത്രൻ. പെരുമ്പാവൂർക്കാരനായ പവിത്രന്റെ കുടുംബം തലശ്ശേരിയിലേക്ക് കുടിയേറിയവരാണ്. അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷികോത്സവത്തിൽ പെൺവേഷം കെട്ടിയാണ് കലാജീവിതത്തിനു തുടക്കമിടുന്നത്. ജീവിതസാഹചര്യങ്ങൾ നിമിത്തം പ്രീഡിഗ്രിക്കപ്പുറം പഠനം തുടരാൻ കഴിഞ്ഞില്ല. നടനും സംവിധയകനുമായ തലശ്ശേരിക്കാരൻ  ശ്രീനിവാസനുമായുള്ള അടുപ്പമാണ് പവിത്രന്റെ ജീവിതം മാറ്റിമറിക്കുന്നത്. അദ്ദേഹത്തിന്റെ സഹായത്തോടെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്ൽ നിന്നും രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കി. പിന്നീട്  പ്രിയദർശനുമായുള്ള പരിചയമാണ് സിനിമയിലേക്കുള്ള വാതിൽ തുറക്കുന്നത്. 80- 90 കളിൽ കിങ്ങിണിക്കൊമ്പ്‌, വാശി, ഒന്നും മിണ്ടാത്ത ഭാര്യ, എങ്ങനെയുണ്ടാശാനേ, വന്ദനം, അദ്വൈതം,വെള്ളാനകളുടെ നാട്, ദേവാസുരം  തുടങ്ങി അറുപതോളം ചിത്രങ്ങൾ.

സ്വന്തം വീട് പാലക്കാട് പുലാപ്പറ്റയിൽ. സകുടുംബം ഇപ്പോൾ കോയമ്പത്തൂർ ആണ് താമസം.

അവലംബം: അബ്ദുൾ കലാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്