നാരായം
ഒരു ഹിന്ദു യുവതി അറബി അദ്ധ്യാപികയായി, ഹാജിയാർ നടത്തുന്ന മുസ്ലിം സ്കൂളിൽ പ്രവേശിക്കുന്നു. അവിടത്തെ ഹിന്ദു, മുസ്ലിം നേതാക്കൾ അവർക്കെതിരെ തിരിയുന്നതോടെ അവൾക്ക് ധാരാളം പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു. അവൾ അതൊക്കെ എങ്ങനെ അതിജീവിച്ചു എന്നതാണ് നാരായം പറഞ്ഞ കഥ.
Actors & Characters
Main Crew
കഥ സംഗ്രഹം
പാലക്കാടിനടുത്തുള്ള ഒരു ഗ്രാമം. അവിടത്തെ അമ്പലത്തിലെ ശാന്തിക്കാരൻ ദാമോദരൻ നമ്പൂതിരി (എം എൽ ഗോപകുമാർ ). അഞ്ച് പെണ്മക്കൾ ആണ് ദാരിദ്യത്തിൽ കഴിയുന്ന നമ്പൂതിരിക്ക്. ഭാര്യ മരിച്ച അയാൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ ശ്രദ്ധ നൽകി. വിവാഹ പ്രായമായ ആദ്യത്തെ രണ്ടു പെൺകുട്ടികൾ വലിയ സ്ത്രീധനം നൽകി കല്യാണം കഴിപ്പിക്കാൻ അച്ഛൻ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ട് ആത്മഹത്യ ചെയ്തു. മൂന്നാമത്തെ മകൾ ഗായത്രി(ഊർവശി ) അറബി ഭാഷയിൽ പരിശീലനം നേടി ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. അവൾക്ക് താഴെ വേറെയും രണ്ടു പെൺകുട്ടികൾ പഠിക്കുന്നു.
നമ്പൂതിരിയുടെ സുഹൃത്ത്, അയ്യർ (എം എസ്. തൃപ്പുണിത്തുറ ) കോഴിക്കോടിനടുത്ത് ഒരു ഹാജിയാരുടെ സ്കൂളിൽ ഒരു അറബി അദ്ധ്യാപകന്റെ ഒഴിവ് ഉള്ള വിവരം നമ്പൂതിരിയെ അറിയിക്കുന്നു. ജോലിക്കായി ഇത്രയും അകലെ മകളെ അയയ്ക്കണോ എന്ന് ഒരു നിമിഷം ആലോചിച്ചുവെങ്കിലും മകളുടെ നിശ്ചയദാർഢ്യത്തിന്നു മുന്നിൽ നമ്പൂതിരി വഴങ്ങി. അയ്യർ നൽകിയ കത്തും പേറി ആ നാട്ടിലെ പുരോഗമനവാദിയും സർവ്വസമ്മതനും എഴുത്തുകാരനും അയ്യരുടെ പൂർവ്വ വിദ്യാർത്ഥിയും ആയ ശേഖരൻ മാഷിനെ (മുരളി )പോയി കണ്ടു. ഭാര്യയുടെ മരണ ശേഷം ചെറിയ കുട്ടിയായ മകളോടൊപ്പം ജീവിക്കുന്ന ശേഖരൻ, നമ്പൂതിരിയുടെയും ഗായത്രിയുടെയും കഥകൾ കേട്ടപ്പോൾ അവരെ നേരെ സ്കൂൾ നടത്തിക്കുന്ന ഹാജിയാരുടെ അരികിലേയ്ക്ക് കൂട്ടി കൊണ്ടു പോയി. ശേഖരൻ മാഷ് പറഞ്ഞാൽ അത് അപ്പടി വിശ്വസിക്കുന്ന ഹാജിയാർ ( സി വി ശ്രീരാമൻ ) ഗായത്രിയെ അറബി അദ്ധ്യാപികയായി നിയമിച്ചു. പലർക്കും ഇത് അവിശ്വസനീയമായി തോന്നിയെങ്കിലും പിന്നീട് പൊരുത്തപ്പെട്ടു.
ഒറ്റയ്ക്ക് താമസിക്കുന്ന സേതുലക്ഷ്മി (ശാന്തകുമാരി )യുടെ വീട്ടിൽ ഗായത്രി താമസം തുടങ്ങി. സ്കൂളിലെ പ്യൂൺ മൂസ ( മാമുക്കോയ ) ഗായത്രിയുമായി പെട്ടെന്ന് അടുത്തത് അപരിചിതമായ ഒരു നാട്ടിൽ അവൾക്കൊരു സഹായവുമായി. സ്കൂളിൽ വിദ്യാർത്ഥികൾക്കും മറ്റു അധ്യാപകർക്കും ഗായത്രിയെ ഇഷ്ടമായി. പാലക്കാട്ട് തങ്ങളുടെ വീട്ടിനടുത്തു താമസിച്ചിരുന്ന ആമീനയെയും (കോഴിക്കോട് ശാന്തദേവി ) അവരുടെ മകൻ മീൻകാരൻ കുഞ്ഞാലി(ജഗദീഷ് )യെയും ആ നാട്ടിൽ വീണ്ടും കണ്ടുമുട്ടിയത് ഗായത്രിക്ക് ആശ്വാസവും ആത്മവിശ്വാസവുമേകി. ഹാജിയാരെ ശത്രുവായി കാണുന്ന സ്ഥലത്തെ മറ്റൊരു പ്രമുഖൻ മേനോൻ ( പ്രതാപചന്ദ്രൻ ) അയാളുടെ സഹായി വാര്യർ ( കുതിരവട്ടം പപ്പു ) എന്നിവർക്ക് ഒരു ഹിന്ദു സ്ത്രീ അറബി പഠിപ്പിക്കുന്നത് അത്ര കണ്ട് ഇഷ്ടപ്പെട്ടില്ല. അവർ ഗായത്രിയുമായി വാക്കാൽ ഏറ്റുമുട്ടാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും തക്ക സമയത്ത് ശേഖരൻ അവിടെ എത്തി അവളെ രക്ഷിച്ചു.
ഹാജിയാരുടെ മരുമകൻ അസീസ് ( വിജയരാഘവൻ )ചൂതുകളിയും പണം തിരിമറിയും ആയി വലിയ ഒരു കടക്കെണിയിലാണ് അകപ്പെട്ടിരിക്കുന്നത്. ഹാജിയാർക്ക് ഇത് അറിയാം അവനെ പലതവണ ഗുണദോഷിച്ചുവെങ്കിലും അവൻ അവന്റെ ചെയ്തികൾ തുടർന്നു. അറബി അദ്ധ്യാപക ജോലി വാഗ്ദാനം ചെയ്ത് അവൻ ഒരാളോട് പണം വാങ്ങിയിരുന്നു. ഇപ്പോൾ ഗായത്രിയെ ആ ജോലിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് കൊണ്ട് അവൻ പണം തിരിച്ചു തരാൻ ആവശ്യപ്പെട്ട് അസീസിനെ ശല്യം ചെയ്തു തുടങ്ങി. ഗായത്രിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ട് ഒരു മുസ്ലിം യുവാവിന് ആ ജോലി നൽകണമെന്ന് അവൻ ഹാജിയാരോട് പറഞ്ഞു. പക്ഷെ ഹാജിയാർ തയ്യാറായില്ല. ആ ശ്രമം പരാജയപ്പെട്ടപ്പോൾ അവൻ പള്ളിയിലെ ചില പ്രമുഖരെ കണ്ട് സംസാരിച്ചു. ഒരു ഹിന്ദു യുവതി അറബി പഠിപ്പിക്കുന്നതിലെ പ്രശ്നങ്ങൾ അവരോട് പറഞ്ഞു. അവരിൽ ചിലർ സ്കൂളിൽ പോയി ഗായത്രിയെ നേരിൽ കണ്ട് സംസാരിച്ചപ്പോൾ അവളുടെ കഴിവ് അംഗീകരിക്കാൻ അവർ തയ്യാറായി. മേനോനും ഗായത്രിക്കെതിരെ ചില ശ്രമങ്ങൾ പരീക്ഷിച്ചു പക്ഷെ ഒന്നും ഫലം നൽകിയില്ല.
സ്ഥലത്തെ പ്രധാന രാഷ്ട്രീയ നേതാവ് ചെലേക്കാടൻ (എൻ എഫ് വർഗ്ഗീസ് ), മേനോനും അസീസും ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഐഡിയ നൽകി. ഗായത്രിക്കും ശേഖരനും അവിഹിതബന്ധമുണ്ടെന്നും ഗായത്രി ഗർഭിണി ആണെന്നും പറഞ്ഞു പരത്തുക. സ്കൂളിലും നാട്ടിലും അവളെ പലരും പരിഹസിച്ചു. പക്ഷെ അതൊന്നിനും മറുപടി നൽകാതെ അവൾ പിടിച്ചു നിന്നു. ഒന്ന് രണ്ടു പ്രാവശ്യം ശേഖരനും കുഞ്ഞാലിയും ഗായത്രിയെ കാണാൻ അവൾ താമസിക്കുന്ന വീട്ടിൽ വന്നിരുന്നത് കൂടി കണക്കാക്കി അവളെ സംശയിച്ച് സേതുലക്ഷ്മി ആട്ടി പുറത്താക്കിയെങ്കിലും ആമിനയും കുഞ്ഞാലിയും അവൾക്ക് അഭയം നൽകി. വാർത്തയറിഞ്ഞ് നമ്പൂതിരി ഓടിയെത്തി. പക്ഷെ ആമീനയോടൊപ്പം ആണ് താമസം എന്നറിഞ്ഞപ്പോൾ നമ്പൂതിരിക്ക് ആശ്വാസമായി. പക്ഷെ ഇത്രയൊക്കെ ചെയ്തിട്ടും ഗായത്രി ജോലിയിൽ തുടരുന്നത് അസീസ്, മേനോൻ കൂട്ടരെ നിരാശരാക്കി. ചെലേക്കാടൻ പറഞ്ഞതനുസരിച്ച് ഓരോ വീട്ടിലും പോയി മാതാപിതാക്കളോട് കുട്ടികളെ സ്കൂളിൽ അയയ്ക്കരുതെന്ന് താക്കീത് നൽകി. കുട്ടികൾ സ്കൂളിൽ വരുന്നത് നിലച്ചു. താൻ കാരണം കുട്ടികളുടെ വിദ്യാഭ്യാസം നിലയ്ക്കരുതെന്ന് കരുതി ഗായത്രി നാട്ടിലേയ്ക്ക് മടങ്ങിപോകാൻ തയ്യാറായി. അവളെ തടഞ്ഞു നിറുത്തി തിരിച്ചു സ്കൂളിലേക്ക് കൊണ്ടു വന്നത് ശേഖരൻ മാഷ്. ചെലേക്കാടൻ വഴി രാഷ്ട്രീയ നീക്കങ്ങൾ നടത്തി സ്കൂൾ ഏറ്റെടുക്കാൻ മേനോൻ പരിശ്രമിച്ചു. ശേഖരന്റെ വിദ്യാഭ്യാസ കാലത്തെ സുഹൃത്ത് കൂടി ആയ ഡി. ഇ. ഓ (കുണ്ടറ ജോണി )യെ പോയി കണ്ട് ആ ഉദ്യമം മുളയിൽ തന്നെ നുള്ളിയെറിയാൻ ശേഖരനും ഹാജിയാർക്കും സാധിച്ചു. ചായക്കടയിൽ ഇരുന്ന് ശേഖരനെയും ഗായത്രിയെയും കുറിച്ച് പരദൂഷണം പറഞ്ഞ വാര്യരെ കുഞ്ഞാലി തല്ലി. ഇതറിഞ്ഞ മേനോൻ തന്റെ ആൾക്കാരെ കൊണ്ട് കുഞ്ഞാലിയെ തിരിച്ചും തല്ലി. അസീസ് ഇതൊരു വർഗ്ഗീയ കലാപമാക്കി മാറ്റാൻ വേണ്ടതൊക്കെ ചെയ്തുവെങ്കിലും ശേഖരനും കുഞ്ഞാലിയും അവിടെയും ഇടപെട്ട് ഒരു വർഗ്ഗീയ കലാപത്തിൽ നിന്നും ജനങ്ങളെ രക്ഷിച്ചു.
ശേഖരൻ മാഷ് മാതാപിതാക്കളെ കണ്ട് സംസാരിച്ച് അവരെ പറഞ്ഞു മനസ്സിലാക്കി കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടു വരാൻ വേണ്ടതെല്ലാം ചെയ്തു അങ്ങനെ എല്ലാ കുഴപ്പങ്ങളും പരിഹരിക്കപ്പെട്ട്, അപകടം തരണം ചെയ്തത് കൊണ്ട് സ്കൂൾ വാർഷികം വിപുലമായി ആഘോഷിക്കാൻ ഹാജിയാർ തീരുമാനം എടുത്തു. ഗായത്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഒരു വിഭവസമൃദ്ധമായ സസ്യാഹാര സദ്യ. ഗായത്രിയുടെ വക പായസം. എല്ലായിടത്തും പരാജയപ്പെട്ട അസീസ്, ചേലക്കാടൻ, മേനോൻ എന്നിവർ സ്കൂൾ വാർഷികം നശിപ്പിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്തു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ശ്രീരാമ നാമംനാട്ട |
ഗാനരചയിതാവു് പി കെ ഗോപി | സംഗീതം ജോൺസൺ | ആലാപനം കെ എസ് ചിത്ര |
നം. 2 |
ഗാനം
ഖൽബിലൊരൊപ്പനപാട്ടുണ്ടോ |
ഗാനരചയിതാവു് പി കെ ഗോപി | സംഗീതം ജോൺസൺ | ആലാപനം എം ജി ശ്രീകുമാർ |