ചാർമ്മിള

Charmila (actress)
Date of Birth: 
Wednesday, 2 October, 1974
ശർമിള

1974 ഒക്റ്റോബർ 2 ന് മനോഹരന്റെയും ഹൈസയുടെയും മകളായി ചെന്നൈയിൽ ജനിച്ചു. ഹോളി എയ്ഞ്ചൽസ് കോൺവെന്റിലായിരുന്നു ചാർമ്മിളയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എത്തിരാജ് കോളെജ് ഓഫ് വുമണിൽ നിന്നും ബിരുദം നേടി.

1979 ൽ നല്ലതൊരു കുടുംബം എന്ന തമിഴ് ചിത്രത്തിൽ ബാലനടിയായിട്ടാണ് ചാർമ്മിള ആദ്യം അഭിനയിക്കുന്നത്. അതിനുശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം 1991 ൽ ഒലിയാട്ടം എന്ന സിനിമയിലാണ് അഭിനയിച്ചത്. ആ വർഷം തന്നെ മോഹൻലാലിന്റെ നായികയായി ധനം എന്ന ചിത്രത്തിലൂടെ ചാർമ്മിള മലയാളത്തിലെത്തി. തുടർന്ന് കേളി, കാബൂളിവാല, കമ്പോളം... എന്നിവയുൾപ്പെടെ മുപ്പതിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി എഴുപതിലധികം ചിത്രങ്ങളിൽ ചാർമ്മിള അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. ചാർമ്മിളക്ക് ഒരു മകനുണ്ട്.