ജോഷി മാത്യു

Joshy Mathew

മുൻ എം.പിയും എഴുത്തുകാരനുമായ പാലാ കെ.എം.മാത്യുവിന്റെയും മേരിയമ്മയുടെയും മൂത്ത മകനായി കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. കേരള സർവകലാശാലാ യൂണിയൻ സെക്രട്ടറിയായിരുന്ന ജോഷി മാത്യു കോളേജ് പഠനത്തിനിടയ്ക്ക് കാമറാമാൻ വേണുവിനെ നായകനാക്കി 1975 -ൽ 'ദ യൂത്ത്' എന്ന ഹ്രസ്വചിത്രമെടുത്തുകൊണ്ടാണ് തന്റെ സിനിമാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്.

പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചലച്ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്രരംഗത്ത് എത്തിയ ജോഷി മാത്യു പറന്നു പറന്നു പറന്ന്ഇന്നലെഞാൻ ഗന്ധർവ്വൻ എന്നീ സിനിമകളിലും പത്മരാജനോടൊപ്പം പ്രവർത്തിച്ചു. 1992 -ൽ നക്ഷത്രക്കൂടാരം എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് സ്വതന്ത്ര സംവിധായകനായി. തുടർന്ന് ഒരു കടങ്കഥ പോലെരാജധാനിനൊമ്പരക്കൂട്... എന്നിവയുൾപ്പെടെ ഒൻപത് ചിത്രങ്ങൾ ജോഷി മാത്യു സംവിധാനം ചെയ്തു. നൊമ്പരക്കൂടിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് അദ്ധേഹം തന്നെയായിരുന്നു. ശശികുമാർ സംവിധാനം ചെയ്ത ഇനിയും കുരുക്ഷേത്രം എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജോഷി മാത്യുവായിരുന്നു. സ്പിരിറ്റ്മുന്നറിയിപ്പ് എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ അദ്ധേഹം അഭിനയിച്ചിട്ടുമുണ്ട്.

കേരള സംഗീതനാടക അക്കാദമിഅംഗം, കേരള ചലച്ചിത്രവികസന കോർപ്പറേഷൻ അംഗം, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോഷി മാത്യുവിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, ഫിപ്രസി (fipresci) പുരസ്‌കാരം
എന്നിങ്ങിനെയുള്ള പ്രധാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘നവയുഗ് ചിൽഡ്രൻസ് തിയേറ്റർ ആൻഡ് മൂവി വില്ലേജ്’ എന്ന കുട്ടികൾക്കായുള്ള കലാ പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജോഷി മാത്യു ആത്മ ഫിലിം സൊസൈറ്റി ചെയർമാനുമാണ്.