ഇന്ദ്രൻസ്
മലയാള ചലച്ചിത്ര നടൻ. 1956 മാർച്ച് 16നു തിരുവനന്തപുരത്ത് ജനനം. സുരേന്ദ്രൻ കൊച്ചുവേലു എന്നായിരുന്നു യഥാർത്ഥ പേര്. അച്ഛൻ പളവിള കൊച്ചുവേലു, അമ്മ ഗോമതി കുമാരപുരം. ഇന്ദ്രൻസിന് നാലു സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു. ഗവണ്മെന്റ് ഹൈസ്കൂൾ കുമാരപുരത്താണ് ഇന്ദ്രൻസ് പഠിച്ചത്. നാലാംഫോറം വരെ മാത്രമേ അദ്ദേത്തിന് പഠിക്കാൻ കഴിഞ്ഞുള്ളൂ. പഠിപ്പുനിർത്തിയ ഇന്ദ്രൻസ് തന്റെ അമ്മാവന്റെ തുന്നൽക്കടയിൽ ജോലിയെടുക്കാൻ തുടങ്ങി. നാടകങ്ങളോട് താത്പര്യമുണ്ടായിരുന്ന ഇന്ദ്രൻസ് അമച്വർ നാടക സമിതികളിൽ ചേർന്നു നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.
1981-ൽ ചൂതാട്ടം എന്ന സിനിമയിൽ വസ്ത്രാലങ്കാര സഹായിയാണ് ഇന്ദ്രൻസ് സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ധാരാളം സിനിമകളിൽ വസ്ത്രാലങ്കാരജോലികൾ ചെയ്തു. അതിനോടൊപ്പം ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. "സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്" എന്ന സിനിമയാണ് ഇന്ദ്രൻസിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ ഹാസ്യകഥാപാത്രം തുടർന്നങ്ങോട്ട് ധാരാളം സിനിമകളിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങാൻ ഇന്ദ്രൻസിന് സഹായകമായി. 1990-കളിൽ നിരവധി സിനിമകളിൽ ഇന്ദ്രൻസ് അഭിനയിച്ചു. ആ കാലത്തെ സിനിമകളിലെ ഒരു അവിഭാജ്യഘടകമായിരുന്നു ഇന്ദ്രൻസ്.
2004-ൽ കഥാവശേഷൻ എന്ന സിനിമയിലെ അഭിനയം ഒരു സ്വഭാവനടൻ എന്ന രീതിയിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായി. ഹാസ്യവേഷങ്ങൾ മാത്രമല്ല ഏതു റോളും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. 2014 ൽ 'അപ്പോത്തിക്കരി'യിലെ അഭിനയത്തിലൂടെ ഇന്ദ്രൻസ് സംസ്ഥാന അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. 2018 ൽ ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം അദ്ദേഹം കരസ്ഥമാക്കി. 350-ൽ അധികം സിനിമകളിലും കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കഥാനായകൻ എന്ന സിനിമയിൽ ഇന്ദ്രൻസ് പാടിയിട്ടുണ്ട്. രണ്ട് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇന്ദ്രൻസിന്റെ ഭാര്യ ശാന്തകുമാരി. രണ്ട് മക്കൾ- മഹിത, മഹേന്ദ്രൻ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ വൃന്ദാവനം | കഥാപാത്രം | സംവിധാനം ഡോക്ടർ സി വി രഞ്ജിത്ത് | വര്ഷം |
സിനിമ അമ്പമ്പോ ഇതെന്തൊരു തൊന്തരവ് | കഥാപാത്രം | സംവിധാനം കെ എം രാജ് | വര്ഷം |
സിനിമ മുന്ന | കഥാപാത്രം | സംവിധാനം സുരേന്ദ്രൻ കല്ലൂർ | വര്ഷം |
സിനിമ ചൂതാട്ടം | കഥാപാത്രം | സംവിധാനം കെ സുകുമാരൻ നായർ | വര്ഷം 1981 |
സിനിമ സമ്മേളനം | കഥാപാത്രം | സംവിധാനം സി പി വിജയകുമാർ | വര്ഷം 1985 |
സിനിമ നൊമ്പരത്തിപ്പൂവ് | കഥാപാത്രം ഹോട്ടൽ ജീവനക്കാരൻ | സംവിധാനം പി പത്മരാജൻ | വര്ഷം 1987 |
സിനിമ അപരൻ | കഥാപാത്രം | സംവിധാനം പി പത്മരാജൻ | വര്ഷം 1988 |
സിനിമ ആഴിയ്ക്കൊരു മുത്ത് | കഥാപാത്രം | സംവിധാനം ഷോഫി | വര്ഷം 1989 |
സിനിമ ഹിസ് ഹൈനസ്സ് അബ്ദുള്ള | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1990 |
സിനിമ ഇന്നലെ | കഥാപാത്രം അറ്റൻഡർ | സംവിധാനം പി പത്മരാജൻ | വര്ഷം 1990 |
സിനിമ മാലയോഗം | കഥാപാത്രം കൊച്ചുരാമൻ | സംവിധാനം സിബി മലയിൽ | വര്ഷം 1990 |
സിനിമ ധനം | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1991 |
സിനിമ എഴുന്നള്ളത്ത് | കഥാപാത്രം | സംവിധാനം ഹരികുമാർ | വര്ഷം 1991 |
സിനിമ ആധാരം | കഥാപാത്രം | സംവിധാനം ജോർജ്ജ് കിത്തു | വര്ഷം 1992 |
സിനിമ അയലത്തെ അദ്ദേഹം | കഥാപാത്രം അബു | സംവിധാനം രാജസേനൻ | വര്ഷം 1992 |
സിനിമ ഉത്സവമേളം | കഥാപാത്രം ഗോപാലൻ | സംവിധാനം സുരേഷ് ഉണ്ണിത്താൻ | വര്ഷം 1992 |
സിനിമ കാഴ്ചയ്ക്കപ്പുറം | കഥാപാത്രം | സംവിധാനം വി ആർ ഗോപാലകൃഷ്ണൻ | വര്ഷം 1992 |
സിനിമ കാവടിയാട്ടം | കഥാപാത്രം നീർക്കോലി | സംവിധാനം അനിയൻ | വര്ഷം 1993 |
സിനിമ ആകാശദൂത് | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1993 |
സിനിമ മേലേപ്പറമ്പിൽ ആൺവീട് | കഥാപാത്രം ബ്രോക്കർ | സംവിധാനം രാജസേനൻ | വര്ഷം 1993 |
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കാട്ടുമാക്കാൻ | സംവിധാനം ഷാലിൽ കല്ലൂർ | വര്ഷം 2016 |
തലക്കെട്ട് ഭാര്യ സ്വന്തം സുഹൃത്ത് | സംവിധാനം വേണു നാഗവള്ളി | വര്ഷം 2009 |
തലക്കെട്ട് കോളേജ് കുമാരൻ | സംവിധാനം തുളസീദാസ് | വര്ഷം 2008 |
തലക്കെട്ട് ഇമ്മിണി നല്ലൊരാൾ | സംവിധാനം രാജസേനൻ | വര്ഷം 2004 |
തലക്കെട്ട് വരും വരാതിരിക്കില്ല | സംവിധാനം പ്രകാശ് കോളേരി | വര്ഷം 1999 |
തലക്കെട്ട് കല്യാണ ഉണ്ണികൾ | സംവിധാനം ജഗതി ശ്രീകുമാർ | വര്ഷം 1997 |
തലക്കെട്ട് സ്ഫടികം | സംവിധാനം ഭദ്രൻ | വര്ഷം 1995 |
തലക്കെട്ട് തോവാളപ്പൂക്കൾ | സംവിധാനം സുരേഷ് ഉണ്ണിത്താൻ | വര്ഷം 1995 |
തലക്കെട്ട് സാദരം | സംവിധാനം ജോസ് തോമസ് | വര്ഷം 1995 |
തലക്കെട്ട് ഭാഗ്യവാൻ | സംവിധാനം സുരേഷ് ഉണ്ണിത്താൻ | വര്ഷം 1994 |
തലക്കെട്ട് വാരഫലം | സംവിധാനം താഹ | വര്ഷം 1994 |
തലക്കെട്ട് വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1994 |
തലക്കെട്ട് ചെങ്കോൽ | സംവിധാനം സിബി മലയിൽ | വര്ഷം 1993 |
തലക്കെട്ട് മേലേപ്പറമ്പിൽ ആൺവീട് | സംവിധാനം രാജസേനൻ | വര്ഷം 1993 |
തലക്കെട്ട് ചെപ്പടിവിദ്യ | സംവിധാനം ജി എസ് വിജയൻ | വര്ഷം 1993 |
തലക്കെട്ട് ഒരു കടങ്കഥ പോലെ | സംവിധാനം ജോഷി മാത്യു | വര്ഷം 1993 |
തലക്കെട്ട് ജനം | സംവിധാനം വിജി തമ്പി | വര്ഷം 1993 |
തലക്കെട്ട് കാവടിയാട്ടം | സംവിധാനം അനിയൻ | വര്ഷം 1993 |
തലക്കെട്ട് കുലപതി | സംവിധാനം നഹാസ് ആറ്റിങ്കര | വര്ഷം 1993 |
തലക്കെട്ട് ആകാശദൂത് | സംവിധാനം സിബി മലയിൽ | വര്ഷം 1993 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഇളയരാജ | സംവിധാനം മാധവ് രാംദാസൻ | വര്ഷം 2019 |