ജോൺപോൾ ജോർജ്ജ്

Johnpaul George

കോട്ടയം സ്വദേശി. ഹൈദരബാദ് ചിന്മയ വിദ്യാലയ സ്കൂളിൽ നിന്ന് സ്കൂളിംഗ് പൂർത്തിയാക്കിയ ജോൺ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദവും കരസ്ഥമാക്കി. സിനിമാ സംവിധാനത്തിൽ തല്പരനായിരുന്ന ജോൺ പിന്നെ ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിന്റെ അസിസ്റ്റന്റായി , അഞ്ച് സുന്ദരികൾ, നീലാകാശം പച്ചക്കടൽ എന്ന സിനിമകളിൽ പ്രവർത്തിച്ചു. 2016ൽ പുറത്തിറങ്ങിയ ഗപ്പിയാണ് സ്വതന്ത്ര സംവിധാനം നിർവ്വഹിച്ച ആദ്യ ചിത്രം. സംഗീത കോളേജിലെ സുഹൃത്തായിരുന്ന വിഷ്ണു വിജയ് ആയിരുന്നു ഏറെ നിരൂപകപ്രശംസ നേടുകയും നല്ല ഗാനങ്ങളൊരുക്കുകയും ചെയ്ത ഗപ്പിയുടെ സംഗീത സംവിധായകൻ. സൗബിൻ ഷാഹിറിനെ നായകനാക്കി പുറത്തിറക്കിയ, അമ്പിളി ആണ് രണ്ടാം ചിത്രം.