ആഗ്നേയം
ചെയ്യാത്ത കൊലപാതകത്തിന് മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാധവൻകുട്ടി രോഗബാധിതയായ അമ്മയെ കാണാൻ ജയിൽ ചാടി. അവനെ അറസ്റ്റ് ചെയ്ത് വീണ്ടും നിയമത്തിന്റെ മുന്നിൽ കൊണ്ടു നിറുത്താൻ പോലീസ് അവന്റെ പിന്നാലെ. പിന്നീട് എന്ത് സംഭവിച്ചു. അതാണ് ആഗ്നേയത്തിന്റെ കഥ
Actors & Characters
Actors | Character |
---|---|
മാധവൻ കുട്ടി | |
നന്ദകുമാർ | |
സൂപ്രണ്ട് മാത്യു സ്റ്റീഫൻ | |
ഡാൻസ് ടീച്ചർ | |
സുകുമാര പിള്ള | |
ശോഭ | |
നിമ്മി | |
അമ്മാവൻ | |
വേലുവാശാൻ | |
മാധവൻകുട്ടിയുടെ അമ | |
പാപ്പച്ചൻ | |
മമ്മാലി | |
മുക്കത്ത് മൂസ | |
രാജപ്പൻ | |
കമ്മീഷണർ | |
റപ്പായി | |
കൃഷ്ണദാസ് | |
സുനിത | |
വേലുവാശാന്റെ മകൾ | |
മാത്യൂസിന്റെ ഭാര്യ | |
ബീയാത്തുമ്മ |
Main Crew
കഥ സംഗ്രഹം
ആയൂർവേദ ഡോക്ടർ മാധവൻകുട്ടി {ജയറാം ) ഇരട്ട കൊലപാതക കേസ്സിൽ മരണ ശിക്ഷ വിധിക്കപ്പെട്ട് മരണവും കാത്ത് ജയിലിൽ കഴിയുന്നു. അതേ പോലെ മരണ ശിക്ഷക്ക് വിധിക്കപ്പെട്ട മറ്റൊരു തടവ്കാരനാണ് മമ്മാലി (വിജയ രാഘവൻ )
ദയാ ഹർജ്ജി രണ്ടു പേരും രാഷ്ട്രപതിക്ക് സമർപ്പിച്ച് മറുപടിക്ക് കാത്തിരിക്കുന്നു കുറച്ചു നാളായി.
ജയിൽ സുപ്പീരിന്റെണ്ഡന്റ് മാത്യു സ്റ്റീഫൻ ( നെടുമുടി വേണു ) മാധവൻ നിരപരാധിയാണെന്ന് വിശ്വസിച്ചിരുന്നു. പലപ്പോഴും അവനെ ക്വാർട്ടേഴ്സിലേയ്ക്ക് വിളിപ്പിച്ച് ചെറിയ തിരുമലും ആയൂർവ്വേദ ചികിത്സയും അവനെക്കൊണ്ട് ചെയ്യിക്കും പക്ഷെ മാത്യുവിന്റെ മകൾ എമിക്ക് (മാതു) അച്ഛൻ കുറ്റവാളികളെ വീട്ടിൽ കയറ്റി ജോലി ചെയ്യിക്കുന്നത് ഇഷ്ട്ടമല്ല. അവൾ ഒരിക്കൽ മാധവനെ പരസ്യമായി അപമാനിക്കുകയും ചെയ്തു. മാത്യു അവളെ പറഞ്ഞു മനസ്സിലാക്കി. മാധവൻ നിരപരാധിയാണ്
സാഹചര്യതെളിവുകൾ അവന് ഏതിരായിരുന്നു
ഒരിക്കൽ മാധവൻ അവളോട് തന്റെ കഥ പറഞ്ഞു. അമ്മയും വിവാഹപ്രായമായ രണ്ടു സഹോദരിമാരും ആണ് അവന്റെ കുടുംബം. ശോഭ (ഗൗതമി ) കാമുകിയും.
സഹോദരി സുനിത (ബീന ആന്റണി )ജോലി ചെയ്തിരുന്ന കമ്പനി ഉടമസ്ഥൻ കൃഷ്ണദാസ് (ശിവജി ) അവളെ ഒരു കെട്ടിചമച്ച മോഷണ കേസ്സിൽ പ്രതിയാക്കി ലൈംഗിക ചൂഷണത്തിനു ശ്രമിച്ചു എന്നറിഞ്ഞ മാധവൻ അത് ചോദിക്കാൻ കൃഷ്ണദാസിന്റെ വീട്ടിൽ പോയി. അവിടെ സംഘട്ടനവും ഉണ്ടായി. കൃഷ്ണദാസും അവിടെ ഉണ്ടായിരുന്ന അയാളുടെ സുഹൃത്തും മറ്റൊരാളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പക്ഷെ അറസ്റ്റിലായി മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് മാധവൻകുട്ടി.
അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഭാര്യയെയും അവളുടെ കാമുകനെയും വെട്ടിക്കൊന്ന മമ്മാലി മരണവും കാത്ത് കിടക്കുന്നു. അവനെ കാണാൻ അവന്റെ ഉമ്മ (ശാന്തകുമാരി ) യും പത്തു വയസ്സുകാരി മകളും പലപ്പോഴും ജയിലിൽ വരാറുണ്ട്. പക്ഷെ അവൻ ഒരിക്കലും അവരെ കാണാൻ കൂട്ടാക്കിയില്ല.
മമ്മാലിയുടെ ദയാ ഹർജ്ജി നിരസിക്കപ്പെട്ടു. അവനെ തൂക്കിക്കൊന്ന ദിവസം എല്ലാവരും ദുഖിതരായിരുന്നു. ഉമ്മയെയും മകളെയും കാണണമെന്നു നിലവിളിച്ഛ് അവൻ കരഞ്ഞു
മമ്മാലിയുടെ മരണം മാധവനെ വല്ലാതെ വിഷമിപ്പിച്ചു. അടുത്ത ഊഴം അവന്റെതാണ് ആ സമയത്താണ് ബന്ധു പാപ്പച്ചൻ (ഇന്നസെന്റ് ) അവനെ കാണാൻ ജയിലിൽ എത്തിയത്. സഹോദരി സുനിതയുടെ നിച്ചയിച്ചുറപ്പിച്ചു വച്ചിരുന്ന വിവാഹം മുടങ്ങി. ഒരു കൊലപാതകിയുടെ സഹോദരിയെ വരിക്കാൻ ചെറുക്കൻ തയ്യാറല്ല. വിവാഹം മുടങ്ങിയ വിഷമത്തിൽ സുനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതൊക്കെ കണ്ട് അമ്മ, (സുകുമാരി )ക്ക് അസുഖം കൂടി.മാധവനെ കാണണം എന്ന് നിർബന്ധം
അവനും അമ്മയെ കാണണം എന്ന് തോന്നിയത് കൊണ്ട് ഒരു അവസരം കിട്ടിയപ്പോൾ അവൻ മാത്യുവിന്റെ വീട്ടിൽ നിന്നും പോലീസ് യുണിഫോം ധരിച്ച് രക്ഷപെട്ടു എമി അത് കണ്ടുവെങ്കിലും അവനോട് അനുകമ്പ തോന്നിയിരുന്നത് കൊണ്ട് അവനെ തടഞ്ഞില്ല
മാത്യുവിന്റെ കാറിൽ രക്ഷപെട്ട അവനെ പോലീസ് പിന്തുടർന്നു. കാർ വഴിയിൽ ബ്രേക്ക് ഡൌൺ ആയപ്പോൾ അവൻ കാർ അവിടെ ഉപേക്ഷിച്ച് അടുത്തുള്ള കാട്ടിൽ ഒളിച്ചു.
മാത്യു സ്റ്റീഫൻ ഔദ്യോഗിക അനാസ്ഥ കാരണം സസ്പെൻഡ് ചെയ്യപ്പെട്ടു
വേലു ആശാനും (തിലകൻ )സുഹൃത്തുക്കൾ രാജപ്പൻ(ഇന്ത്രൻസ്) മുക്കത്ത് മൂസ (മാമുക്കോയ) എന്നിവരും കാട്ടിൽ കയറിയത് നായാട്ടിന്. കാട്ടിൽ ചെറിയ അനക്കം കെട്ട് വേലു കാഞ്ചി വലിച്ചു പക്ഷെ ഉണ്ട തളച്ചു കയറിയത് മാധവന്റെ കയ്യിൽ. തെറ്റ് മനസ്സിലാക്കിയ ആശാൻ മാധവനെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടു പോയി ശുശ്രൂഷിച്ചു
ആശാനും മകളുടെ മകളും മാത്രം അവിടെ താമസിക്കുന്നു. മകൾ അപകടത്തിൽ മരിച്ചതായി ആശാൻ പറഞ്ഞു.. ആശാന്റെ പേരകുട്ടിയെ ഡാൻസ് പഠിപ്പിക്കാൻ വരുന്ന അയൽക്കാരി രമണി (സുനിത ) നിത്യേന അവിടെ വന്നിരുന്നു. അവരോട് താൻ തെക്കൻ ആണെന്നും പേര് രാഘവൻ ആണെന്നും ആണ് അവൻ പറഞ്ഞത്.
മാധവനെ തെരഞ്ഞു പിടിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ടു നിറുത്തേണ്ട ചുമതല സി ഐ നന്ദകുമാർ (സിദ്ധിക്ക് )എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ഐ ജി ( ജഗന്നാഥ വർമ്മ )ഏൽപ്പിച്ചത്. പോലീസ് നായയുടെ സഹായത്തോടെ അവർ കാട്ടിൽ വല വീശി അന്വേഷണം നടത്തി. വേലു ആശാന്റെ വീട്ടിലും പരിസരങ്ങളിലും അന്വേഷണം ഊർജ്ജിതമായി. അവിടെ തുടർന്നാൽ ആപത്താണെന്ന് കരുതി മാധവൻ ഒരു രാത്രി അവിടെ നിന്നും രക്ഷപ്പെടാൻ ഒരു ശ്രമം നടത്തി.
പോലീസും നായയും അവനെ ഓടിച്ചു. അടുത്തു കണ്ട ഒരു ബംഗ്ലാവിൽ അവൻ കയറി ഒളിക്കാൻ. പക്ഷെ അവിടെ അവനെ കാത്തിരുന്നത് മറ്റൊരു ആഘാതം. അത് സി ഐ നന്ദകുമാറിന്റെ വീടായിരുന്നു. അവിടെ നന്ദകുമാറിന്റെ ഭാര്യയെ കണ്ടു ശോഭ അവന്റെ കാമുകി.
അവൻ വീണ്ടും വേലു ആശാന്റെ വീട്ടിലേയ്ക്ക് മടങ്ങി അതാണ് സുരക്ഷിതം എന്ന് അവന് തോന്നി.
അമ്മയെ കാണണം എന്ന അതിയായ ആഗ്രഹം കാരണം അവൻ ഒരിക്കൽ കൂടി അവിടെ നിന്നും പോകാൻ തയ്യാറായി.
വേലു ആശാൻ തടഞ്ഞു. അവൻ മാധവൻകുട്ടിയാണെനും തടവ് ചാടിയ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട പ്രതിയാണെന്നുമുള്ള സത്യം തനിക്ക് അറിയാമെന്നും അതറിഞ്ഞു കൊണ്ടു തന്നെയാണ് അവന് അഭയം നൽകിയതെന്നും ആശാൻ പറഞ്ഞു
വേലു ആശാൻ ഒരു ആരാച്ചാർ ആണെന്നും മമ്മാലിയെ കഴുമരത്തിൽ ഏറ്റിയത് വേലു ആശാൻ ആണെന്നും മാധവൻ മനസ്സിലാക്കി. അവിടെ തുടരുന്നത് തന്നെയാണ് നല്ലതെന്ന് മനസ്സിലാക്കി മാധവൻ അവിടെ താമസിക്കാൻ തീരുമാനിച്ചു.
ഒരു ദിവസം രാവിലെ വേലു ആശാൻ അന്നത്തെ ദിനപത്രം മാധവന്റെ മുന്നിൽ വച്ചു. അവന്റെ അമ്മയുടെ മരണ വാർത്ത അതിൽ ഉണ്ടായിരുന്നു. അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തണം അവൻ പോകാൻ തയ്യാറായി. ചുറ്റും പോലീസ് ഉണ്ടെന്നും അവിടെ ചെന്നാൽ അവർ അവനെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് വേലു ആശാൻ പോകുന്നതിൽ നിന്നും വിലക്കി. പക്ഷെ അതൊന്നും കേൾക്കാതെ അവൻ പോയി. തുരത്തുന്ന പോലീസിൽ നിന്നും രക്ഷപെട്ട് അവൻ ഓടി. മാധവൻ വരില്ല എന്നുറപ്പിച്ച് അമ്മാവൻ (ശങ്കരാടി ) ചിതയ്ക്ക് തീ വയ്ക്കാൻ തയ്യാറെടുക്കുമ്പോൾ മാധവൻകുട്ടി അവിടെ എത്തി അന്ത്യകർമ്മം നടത്തി. അതിനു ശേഷം അവിടെ ഉണ്ടായിരുന്ന നന്ദകുമാറിന്റെ മുന്നിൽ കീഴടങ്ങി. അവനെ വിലങ്ങു വയ്ക്കാൻ തുടങ്ങവേ അവിടെ ഏത്തിയ വേലു ആശാൻ പറഞ്ഞു മാധവൻകുട്ടി നിരപരാധിയാണ്. ആ കൊലപാതകം താനാണ് ചെയ്തത്.
പോലീസിനോട് എല്ലാം വേലു ആശാൻ തുറന്നു പറഞ്ഞു. കൃഷ്ണദാസ് ആശാന്റെ മകളുടെ ഭർത്താവ് ആയിരുന്നു. ആശാൻ നൽകിയ പണം കൊണ്ടാണ് അവൻ ബിസിനസ് ആരംഭിച്ചത്. സ്ത്രീലമ്പടനും കുടിയനും ആയ അവൻ ആശാന്റെ മകളെ കൊന്നു. ആശാനെ അധിക്ഷേപിച്ചു. ആ വൈരാഗ്യത്തിൽ ആണ് ഒരു അവസരം ഒത്തു കിട്ടിയപ്പോൾ വേലു ആശാൻ കൃഷ്ണദാസിനെയും സുഹൃത്തിനെയും കൊന്നത്.
തന്റെ ചെറുമകളെ നന്നായി വളർത്തണമെന്ന അപേക്ഷ ആശാൻ മാധവൻകുട്ടിയുടെ മുന്നിൽ വയ്ക്കുന്നു.
നിരപരാധിയായ മാധവൻകുട്ടി ജയിൽ വിമോചിതനായി ജീവിതത്തിലേക്ക് മടങ്ങി
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മഞ്ജുമഞ്ജീര ശിഞ്ജിതമോടെ |
കൈതപ്രം | ജോൺസൺ | കെ ജെ യേശുദാസ് |
2 |
മഞ്ജുമഞ്ജീര ശിഞ്ജിതമോടെ(F) |
കൈതപ്രം | ജോൺസൺ | കെ എസ് ചിത്ര |
3 |
നടരാജമണ്ഡപമുയർന്നൂകാംബോജി, ഷണ്മുഖപ്രിയ |
കൈതപ്രം | ജോൺസൺ | കെ ജെ യേശുദാസ് |