നടരാജമണ്ഡപമുയർന്നൂ

ആ...ആ...ആ...
താങ്ക തരികിട തകതട തരികിട
താങ്ക തരികിട കിടതക തരികിട
താങ്ക തരികിട താങ്ക തരികിട താങ്ക തരികിട
തജം ത തജം ത താ
തജം ത തജം ത താ
തജം ത തജം ത താ

നടരാജമണ്ഡപമുയർന്നൂ... (2)
സ്വരരാഗസാന്ദ്രമായ് മരകതമണിമയ
നടരാജമണ്ഡപമുയർന്നൂ
നൃത്തമഹോൽസവ യവനികയുയർന്നൂ (2)
മൃദംഗതരംഗങ്ങൾ താളമാലികയിലിളകുകയായ്
(നൃത്തമഹോൽസവ)

മന്ദ്രമുരളികയിൽ ആദിമഹസ്സിലെ
അമൃതപല്ലവികൾ വിടരുകയായ് (2)
രുദ്രവീണകളിൽ അമരഗീതമൊഴുകും
ശിവകരമാം പ്രണവമധുമയ (നടരാജമണ്ഡപം)

ആ...ആ...ആ... സരിഗമഗരി സരിഗമപധമപ
മപധനിധപ മപധനിസരിഗരി ഗരിസ നിധപ
രിസനി ഗരിനി ഗരിസ രിഗമ സധപമധ

ചന്ദ്രികപോലും തിരുമെയ് നിറയെ കളഭം തൂവുമ്പോൾ (2)
ഹിമഗിരിസുതയും ഹരനും താണ്ഡവ- ലഹരിയിലഴകിൽ നടനമാടി

മഗാരിധ മഗാരിധ നിധപ മപധപ മപധപ
മഗരി സരിഗമ രിഗമപ മപധനി ധരി
സത്വങ്ങളായ് സംഗീതരസഭര തത്വങ്ങളായ്
നാഗാഭരണലയ- മൊഴുകവേ അസുലഭം ഉമയരുളിയ
ചടുലനടനജതികളവയിലുറയുകയായ് (നടരാജ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Natarajamandapamuyarnnu

Additional Info

Year: 
1993

അനുബന്ധവർത്തമാനം