മഞ്ജുമഞ്ജീര ശിഞ്ജിതമോടെ

മഞ്ജുമഞ്ജീര ശിഞ്ജിതമോടെ
വെൺചന്ദനക്കുളിർ ചാമരം വീശി
എൻ പ്രേമ സ്വപ്നമേ നീ പറന്നെത്തീ...
നീ പറന്നെത്തീ (മഞ്ജുമഞ്ജീര)

പൂക്കാലം പദമാടി പുളിനങ്ങളിൽ
പൂന്തെന്നൽ കളിയാടി നളിനങ്ങളിൽ (2)
ആകാശം മണിമുത്തായ് (2)
ഹിമബിന്ദുവിൽ ആകാശം മണിമുത്തായ്
ഹിമബിന്ദുവിൽ ആവേശം തിരതല്ലി
സ്വരസിന്ധുവിൽ...സ്വരസിന്ധുവിൽ (മഞ്ജുമഞ്ജീര)

നിമിഷങ്ങൾ വെൺമേഘഹംസങ്ങളോ
നയനങ്ങൾ സന്ദേശകാവ്യങ്ങളോ (2)
പരിരംഭണങ്ങൾ തൻ പരിവേഷമോ
അറിയാതെയറിയുന്ന രോമാഞ്ചമോ...
രോമാഞ്ചമോ (മഞ്ജുമഞ്ജീര)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjumanjeera Shinjithamode

Additional Info

Year: 
1993

അനുബന്ധവർത്തമാനം