ദേവൻ

Devan
Date of Birth: 
ചൊവ്വ, 16 February, 1988
സംവിധാനം: 1
കഥ: 1
തിരക്കഥ: 1

സംവിധായകനും നിർമ്മാതാവുമായ ജയൻ മുളങ്ങാടിന്റെയും(ജയകുമാർ) ശ്രീകലയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ എസ് ഡി വി സെന്റ്രൽ സ്കൂൾ, പറവൂർ സെന്റ് ജോസഫ് ഹൈസ്ക്കൂൾ, പുന്നപ്ര  അറവുക്കാട് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു ദേവന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ആലപ്പുഴ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും വിജയിച്ചു. തുടർന്ന് അയർലാന്റിലെ ഡബ്ലിനിൽ നിന്നും ഇന്റർനാഷണൽ ബിസിനസ്സിൽ മാസ്റ്റർ ബിരുദം നേടി.

2011 -ൽ ഒരു ആഡ് ഫിലിമിൽ സംവിധായകൻ വികെ പ്രകാശിന്റെ അസിസ്റ്റന്റായിട്ടാണ് ദേവൻ കലാരംഗത്ത് തുടക്കംകുറിച്ചത്. 2013 -16 കാലത്ത് മാതൃഭൂമി ന്യുസ്  / കപ്പ ചാനലുകളിൽ പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവർത്തിച്ചു. അതിനുശേഷം ഹലോ നമസ്തേ എന്ന സിനിമയിൽ ക്രിയേറ്റീവ് ഡയറക്റ്ററായിക്കൊണ്ട് ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം ദേവൻ സ്വതന്ത്ര സംവിധാങ്കനായി വാലാട്ടി എന്ന ചിത്രം സംവിധാനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡോഗ് സിനിമയായ നായക്കുട്ടികൾ സംസാരിക്കുന്ന ചിത്രമാണ് "വാലാട്ടി". ഫർസി, ജൂബ്ലി എന്നീ ഹിന്ദി സീരീസുകളുടെ മലയാളം മൊഴിമാറ്റത്തിന് ഡയലോഗുകൾ എഴുതിയത് ദേവനായിരുന്നു. ഫർസിയിലെ ജമാൽ എന്ന കഥാപാത്രത്തിന് മലയാളം ഡബ്ബിംഗിൽ ശബ്ദം പകർന്നത് ദേവനായിരുന്നു..

വിലാസം - Devaragam, Sunrise Avenue, Chungam, Iron Bridge P.O, Alappuzha, 688011 

ദേവൻ - Gmail, Facebook