മാധവ് രാംദാസൻ
മലയാള ചലച്ചിത്ര സംവിധായകൻ. 1973 മെയിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം കല്ലുവഴിയിൽ പി മാധവന്റെയും ടി പി രാധയുടെയും മകനായി ജനിച്ചു. കാട്ടുകുളം AKNM-MA Memorial ഹൈ സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സംവിധായകൻ ആർ ശരത്തിന്റെ അസോസിയേറ്റായി സ്ഥിതി, ശയനം എന്നീ സിനിമകളിൽ പ്രവർത്തിച്ചു. 2011- ലാണ് മാധവ് രാംദാസ് സ്വതന്ത്ര സംവിധായകനാകുന്നത്. സുരേഷ്ഗോപി, പാർഥിപൻ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച ഒരു ലീഗൽ ത്രില്ലറായ മേൽവിലാസം എന്ന സിനിമയാണ് മാധവ് ആദ്യമായി സംവിധാനം ചെയ്തത്. മേൽവിലാസം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. 2014- ൽ സുരേഷ് ഗോപിയെ നായകനാക്കി അപ്പോത്തിക്കിരി എന്ന സിനിമ സംവിധാനം ചെയ്തു. അപ്പോത്തിക്കിരിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചതും മാധവ് രാംദാസ് തന്നെയായിരുന്നു. 2019- ൽ ഗിന്നസ് പക്രുവിനെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇളയരാജ ആയിരുന്നു മാധവ് രാംദാസിന്റെ മൂന്നാമത്തെ സിനിമ.
മാധവ് രാംദാസിന്റെ ഭാര്യ കലാമണ്ഡലം ബിന്ദുലേഖ.