രതീഷ് വേഗ
ജിംഗിൾസിൽത്തുടങ്ങി ചലച്ചിത്രസംഗീതപാതയിൽ വിജയം വരിച്ച സംഗീത സംവിധായകനാണ് രതീഷ് മേനോൻ എന്ന രതീഷ് വേഗ.കല്യാൺ സിൽക്സ്,ജോസ്കോ,എംസി ആർ മുണ്ടുകൾ,ജോയ് ആലൂക്കാസ് തുടങ്ങിയ പ്രധാന ബ്രാൻഡുകളുടെ മനോഹരങ്ങളായ പരസ്യ ജിംഗിളുകൾക്ക് പിന്നിൽ രതീഷിന്റെ കരങ്ങളുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിലെ ബിരുദപഠനത്തിനു ശേഷം സൗണ്ട് എഞ്ചിനീയറിംഗും പഠിച്ചു.കർണ്ണാടക സംഗീതത്തിൽ വോക്കലിസ്റ്റായി മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് സംഗീതസംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തൃശ്ശൂർ ആർ വൈദ്യനാഥ ഭാഗവതരിൽ നിന്നും കർണ്ണാടക സംഗീത പാഠങ്ങൾ തുടർന്ന് പഠിക്കുന്നു.
രണ്ട് വർഷത്തോളം ഏഷ്യാനെറ്റിൽ നടത്തിയ സംഗീത ഷോ രതീഷിന് പ്രൊഫഷണൽ സംഗീതത്തിലെ പല പുത്തൻ പരിചയങ്ങൾക്കും അത് വഴി ചലച്ചിത്ര സംഗീതം പിറവിയെടുക്കുന്ന എല്ലാ മേഖലകളെയും വിശദമായി മനസിലാക്കാനും സാധിച്ചു. പ്രമുഖ കീബോർഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ ഗോപി സുന്ദറിനെ ഈ അവസരത്തിൽ പരിചയപ്പെട്ടത് സംഗീതസംവിധാനത്തിലേക്ക് തിരിയാൻ രതീഷിനെ പ്രേരിപ്പിക്കുകയായിരുന്നു.തുടക്കത്തിൽ ജിംഗിളുകൾക്കൊപ്പം സംഗീത ആൽബങ്ങളും ഈണമിട്ട് പുറത്തിറക്കി. വ്യത്യസ്തമായി ചെയ്ത അയ്യപ്പഭക്തിഗാനം ആൽബവും “കഫെ ലൗ” എന്ന ആൽബവും ഏറെ ഹിറ്റായതോടെ രതീഷിന് ചലച്ചിത്രഗാനരംഗത്തേക്കുള്ള വഴി തെളിഞ്ഞു. കഫേ ലൗ എന്ന ആൽബം ശ്രദ്ധിച്ച ചലച്ചിത്ര നിർമ്മാതാവ് മിലൻ ജലീൽ ആണ് തന്റെ ചിത്രമായ “കോക്ക്ടെയിൽ”ലെ ഗാനങ്ങൾ ഈണമിടാൻ രതീഷിനെ ക്ഷണിക്കുന്നത്. വിജയ് യേശുദാസും തുളസി യതീന്ദ്രനും ചേർന്ന് ആലപിച്ച കോക്ക്ടെയ്ലിലെ “നീയാം തണലിന്” എന്ന ഗാനവും മറ്റ് ഗാനങ്ങളും ടോപ്പ് ചാർട്ടിൽ ഇടം നേടിയതോടെ മിലന്റെ തന്നെ അടുത്ത ചിത്രമായ “എഗൈൻ കാസർഗോഡ് കാദർഭായി”യിലേക്കും സംഗീതം ചെയ്യാൻ രതീഷിന് അവസരം ലഭിച്ചു. 2011ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർഹിറ്റായി മാറിയതോടെ രതീഷ് വേഗ ഏറെ ശ്രദ്ധേയനായി മാറി.2012ൽ പുറത്തിറങ്ങുമെന്ന് കരുതുന്ന മമ്മൂട്ടിച്ചിത്രമായ "കള്ളക്കാമുക"ന്റെ സംഗീതവും രതീഷ് വേഗയാണ് നിർവ്വഹിക്കുന്നത്.
അവലംബം : ഹിന്ദു ആർട്ടിക്കിൾ
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| തൃശൂർ പൂരം | രാജേഷ് മോഹനൻ | 2019 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| തൃശൂർ പൂരം | രാജേഷ് മോഹനൻ | 2019 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| തൃശൂർ പൂരം | രാജേഷ് മോഹനൻ | 2019 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
|---|---|---|---|---|---|
| എഗൈൻ കാസർഗോഡ് | എഗൈൻ കാസർഗോഡ് കാദർഭായ് | വയലാർ ശരത്ചന്ദ്രവർമ്മ | രതീഷ് വേഗ | 2010 | |
| കറുപ്പാന കണ്ണഴകി | ആടുപുലിയാട്ടം | മോഹൻ രാജൻ | രതീഷ് വേഗ | 2016 | |
| കലിപ്പ് സോങ്ങ് | മരുഭൂമിയിലെ ആന | രതീഷ് വേഗ | രതീഷ് വേഗ | 2016 | |
| പോട് രാജാ | അച്ചായൻസ് | മോഹൻരാജ് | രതീഷ് വേഗ | 2017 | |
| അകലെ വിരിയുമൊരു | തൃശൂർ പൂരം | ജ്യോതിഷ് ടി കാശി | രതീഷ് വേഗ | 2019 |
ഗാനരചന
രതീഷ് വേഗ എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
|---|---|---|---|---|---|
| മഴ മഴ മഴ മഴ മഴയേ... | പോപ്പിൻസ് | രതീഷ് വേഗ | ജി വേണുഗോപാൽ, സിതാര കൃഷ്ണകുമാർ | 2012 | |
| കലിപ്പ് സോങ്ങ് | മരുഭൂമിയിലെ ആന | രതീഷ് വേഗ | രതീഷ് വേഗ, കോറസ് | 2016 | |
| അനുരാഗം പുതുമഴ | അച്ചായൻസ് | രതീഷ് വേഗ | ഉണ്ണി മുകുന്ദൻ | 2017 |
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| ദി റിയൽ കേരള സ്റ്റോറി | ജെ കെ എൻ | 2025 |
| ഏകദന്ത | മഹേഷ് പാറയിൽ | 2021 |
| ഇളയരാജ | മാധവ് രാംദാസൻ | 2019 |
| ആടുപുലിയാട്ടം | കണ്ണൻ താമരക്കുളം | 2016 |
| യാനം മഹായാനം | കണ്ണൻ സൂരജ് | 2016 |
| ഡേവിഡ് & ഗോലിയാത്ത് | രാജീവ് നാഥ് | 2013 |
| ലോക്പാൽ | ജോഷി | 2013 |
| റൺ ബേബി റൺ | ജോഷി | 2012 |
| പോപ്പിൻസ് | വി കെ പ്രകാശ് | 2012 |
| ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് | മനോജ് - വിനോദ് | 2012 |
| ഉലകം ചുറ്റും വാലിബൻ | രാജ്ബാബു | 2011 |
| ബ്യൂട്ടിഫുൾ | വി കെ പ്രകാശ് | 2011 |
| കോക്ക്ടെയ്ൽ | അരുൺ കുമാർ അരവിന്ദ് | 2010 |
Music Programmer
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ആടുപുലിയാട്ടം | കണ്ണൻ താമരക്കുളം | 2016 |

