മൂവന്തിയായ് അകലെ

മൂവന്തിയായ് അകലെ
കനലിൽ മൈലാഞ്ചി നേരം
കൂടു മറന്നൊരു പ്രാവോ
കൂട്ടായ് മാറുന്നതാരോ
വിണ്ണലയിൽ ലയസന്ധ്യകളിൽ
ഇരുവരുമണയുന്ന തീരം

ചില്ലുവാതിലിൽ പൂന്നിലാപാളി നീന്തിവന്നുവെന്നോ
ചിന്നിടും സ്നേഹരാഗപഞ്ചമം ചേർത്തുവെച്ചതാരോ
വഴിയിൽ മേലെ രാപ്പാടികൾ ഞങ്ങൾക്കായ് മേലാപ്പ് തീർക്കും

മൂവന്തിയായ് അകലെ
കനലിൽ മൈലാഞ്ചി നേരം
കൂടു മറന്നൊരു പ്രാവോ
കൂട്ടായ് മാറുന്നതാരോ
വിണ്ണലയിൽ ലയസന്ധ്യകളിൽ
ഇരുവരുമണയുന്ന തീരം

മെല്ലെ കൂടെ പോരുന്നോ നീ തിങ്കൾ പൂലാലി
അരികിൽ നിൽക്കും താരം നിന്നോടെന്തെ കളി ചൊല്ലി
ദൂരെ പാടുന്നു ആരും മേടം കൂടാതെ
മിഴിരണ്ടും തേടും രാവിൻ കാഴ്ച്ചകൾ
ഇവ രണ്ടും പുൽകും തീരായാത്രകൾ
മൂവന്തിയായ് അകലെ
കനലിൽ മൈലാഞ്ചി നേരം

ഒഴുകും നിഴലിൻ ഛായകൾ തേടി എന്തേ വന്നൂ നീ
മഴവിൽ കൊമ്പിൽ ഊഞ്ഞാലാടും മുകിലോ ചൊല്ലുന്നു
പകലിൻ ഒഴിവുകളിൽ ആരെ കൂടെ കൂട്ടുന്നു
മൊഴി മാറും നോവിൻ വേനൽ കാടുകൾ
ഇവർ ചേരും നിനവിൽ പവിഴച്ചാർത്തുകൾ

മൂവന്തിയായ് അകലെ
കനലിൽ മൈലാഞ്ചി നേരം
കൂടു മറന്നൊരു പ്രാവോ
കൂട്ടായ് മാറുന്നതാരോ
വിണ്ണലയിൽ ലയസന്ധ്യകളിൽ
ഇരുവരുമണയുന്ന തീരം

മൂവന്തിയായ് അകലെ
കനലിൽ മൈലാഞ്ചി നേരം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Moovanthiyaay Akale

Additional Info

Year: 
2011