കണ്ണൻ താമരക്കുളം

Kannan Thamarakkulam

 സിനിമ, സീരിയൽ സംവിധായകൻ. കണ്ണൻ താമരക്കുളം.(താമരക്കണ്ണൻ). കണ്ണന്റെ അച്ഛൻ സോമൻ, അമ്മ സുജാത. രണ്ടുപേരും അദ്ധ്യാപകരാണ്. ആദ്യകാലത്ത് ദൂരദർശൻ സീരിയലുകളിൽ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു കണ്ണന്റെ തുടക്കം. നിരവധി മലയാളം, തമിഴ് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചതിനുശേഷമാണ് കണ്ണൻ താമരക്കുളം സ്വതന്ത്ര സംവിധായകനാകുന്നത്. സുരയാടൽ എന്ന തമിഴ് ചലച്ചിത്രമായിരുന്നു കണ്ണൻ താമരക്കുളം ആദ്യം സംവിധാനം ചെയ്തത്. പിന്നീട് മലയാളത്തിലും തമിഴിലും ചില ടി വി ചാനലുകൾ ക്ക് വേണ്ടി സീരിയലുകൾ സംവിധാനം ചെയ്തു. കണ്ണൻ താമരക്കുളത്തിന്റെ ആദ്യ മലയാള ചലച്ചിത്രം ജയറാം നായകനായ തിങ്കൾ മുതൽ വെള്ളി വരെ ആണ്. തുടർന്ന്  നാലു സിനിമകൾ കൂടി മലയാളത്തിൽ സംവിധാനം ചെയ്തു. പട്ടാഭിരാമനാണ് കണ്ണൻ സംവിധാനം ചെയ്ത അവസാന മലയാള സിനിമ. തമിഴിൽ രാജനാഗം എന്ന പേരിൽ ഒരു 3D സിനിമയുടെ പണിപ്പുരയിലാണ് കണ്ണൻ താമരക്കുളം. 

Kannan Thamarakkulam