തിങ്കൾ മുതൽ വെള്ളി വരെ
മലയാളി വീട്ടമ്മമാരുടെ ഇഷ്ടവിഷയമായ മെഗാസീരിയല്‍ രംഗമാണ് സിനിമയുടെ പശ്ചാത്തലം. മൂന്ന് മെഗാസീരിയലുകള്‍ ഒരേ സമയം എഴുതിക്കൊണ്ടിരിക്കുന്ന ജയദേവന് ചുങ്കത്തറ. അയാളുടെ കഥാപാത്രങ്ങളെ അതിരുവിട്ട് സ്നേഹിച്ച് ഒടുവില്‍ ജയദേവന് ചുങ്കത്തറയുടെ ജിവിതത്തിലേക്കെത്തുന്നവളാണ് പുഷ്പവല്ലി. സീരിയലാണ് ജിവിതം എന്നു കരുതുന്ന പുഷ്പവല്ലിയും ജയദേവനും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളുമാണ് "തിങ്കല്‍ മുതല്‍ വെള്ളി വരെ"യിലെ പ്രധാന ആകര്‍ഷണം.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ച് കണ്ണന് താമരക്കുളം സംവിധാനം ചെയുന്ന "തിങ്കള്‍ മുതല്‍ വെള്ളി വരെ" എന്ന ചിത്രത്തില്‍ ജയറാം തിരക്കഥാകൃത്തായും അനൂപ് മേനോന് നിര്‍മ്മാതാവായും പുഷ്പവല്ലിയായി റിമി ടോമി ഗ്രാമീണ പെണ്‍കുട്ടിയായും വേഷമിടുന്നു. ഹാസ്യത്തിന് മുന്‍തൂക്കം നല്കി പുര്‍ണ്ണമായും കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ രചന ദിനേശ് പള്ളത്ത് ആണ്. ഛായാഗ്രഹണം പ്രദീപ് നായര്‍, സംഗീതം സാനന്ദ് ജോര്‍ജ്, ഗാനരചന നാദിര്‍ഷ.