പ്രതീക്ഷ പ്രദീപ്

Pradeeksha Pradeep

പ്രദീപിന്റെയും ഗിരിജയുടെയും മകളായി പത്തനംതിട്ടയിൽ ജനിച്ചു. ബിസിനസ് അഡ്മിനിസ്റ്റ്രേഷനിൽ ബിരുദധാരിയാണ് പ്രതീക്ഷ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത അമ്മ എന്ന മെഗാപരമ്പരയിൽ നെഗറ്റീവ് കാരക്റ്റർ ചെയ്തുകൊണ്ടാണ് പ്രതീക്ഷ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം അമ്മ മാനസം, അമല, പ്രണയം,കസ്തൂരിമാൻ, മൗനരാഗം, നീയും ഞാനും.. ഇരുപതിലധികം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച് പ്രതീക്ഷ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി.

2018 ലാണ് പ്രതീക്ഷ സിനിമാരംഗത്തേക്കെത്തുന്നത്. തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള ചുവടുവെപ്പ്. തുടർന്ന് വിശ്വ വിഖ്യാതരായ പയ്യന്മാർ, റോസാപ്പൂ,  നേർവരേന്ന് മമ്‌ണി ചെരിഞ്ഞുട്ടോ എന്നീ സിനിമകളിലും പ്രതീക്ഷ അഭിനയിച്ചു.