റിമി ടോമി

Rimi Tomy
Date of Birth: 
Thursday, 22 September, 1983
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 92

ടോമി ജോസഫിന്റെയും റാണിയുടെയും മകളായി 1983 സെപ്റ്റംബർ 22ന് കോട്ടയം ജില്ലയിലെ പാലായിൽ ജനനം. ലാൽ ജോസ് - ദിലീപ് സൂപ്പർഹിറ്റ് ചിത്രമായ മീശമാധവനിലെ വിദ്യാസാഗർ സംഗീതം പകർന്ന ചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ്‌ ഗാനം ശങ്കർ മഹാദേവനൊപ്പം പാടിക്കൊണ്ടാണ് റിമി മലയാള ചലച്ചിത്ര ലോകത്ത് തുടക്കം കുറിച്ചത്. അവിടുന്നിങ്ങോട്ട് വളരെ അധികം പാട്ടുകൾ വിവിധ സംഗീത സംവിധായകർക്ക് വേണ്ടി പാടി. സിനിമകളിൽ മാത്രമല്ല നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഇപ്പോൾ ഏഷ്യാനെറ്റ്‌, മഴവിൽ മനോരമ തുടങ്ങി വിവിധ ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചു വരുന്നു. 5 സുന്ദരികൾ,  തിങ്കൾ മുതൽ വെള്ളി വരെകുഞ്ഞിരാമായണം എന്നീ സിനിമകളിൽ അഭിനയിച്ചു. കൂടാതെ ബൽറാം vs താരാദാസ്, കാര്യസ്ഥൻ തുടങ്ങിയ  ചിത്രങ്ങളിലെ ചില ഗാന രംഗങ്ങളിലും  റിമി പ്രത്യക്ഷപ്പെടുന്നുണ്ട്.

സഹോദരങ്ങൾ : റിങ്കു ടോമി, റിനു ടോമി. ചലച്ചിത്രതാരം മുക്ത റിമിയുടെ സഹോദരന്റെ ഭാര്യയാണ്.

ഇൻസ്റ്റഗ്രാം