മാനത്തെ മണിച്ചിത്തത്തേ

ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ്
മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിശപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല കെസ്സ് പാടീ പറക്കടീ മയിലാളേ
നല്ല കെസ്സ് പാടീ പറക്കടീ മയിലാളേ..
ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ്
മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിശപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ്

അണി മയിലാഞ്ചിയും അത്തറും പൂശി കസവിട്ട മണിത്തട്ടമണിഞ്ഞാട്ടേ [2]
മുത്താര കരിമ്പേ മുല്ലപ്പൂ കരിമ്പേ നിക്കാഹിൻ അഴകീയോ പനിമലരായ്
പല കിസ്സ പറഞ്ഞൊരുക്കടീ കിളിമോള് നല്ല കെസ്സ് പറക്കടീ മയിലാളേ
വമ്പിലൊരമ്പിളി കുമ്പിളു കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു
മുത്തരി മാരനു മുമ്പി വിളമ്പണു എവിടടീ ബിരിയാണീ

മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിശപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ്

മണിയറക്കൂട്ടിലെ മാണിക്ക്യ പ്രാവിന്റെ കുറുകുന്ന മനസ്സിനിലെന്തലിവാണ് [2]
മിന്നാരക്കനവിൽ മിന്നാത്തക്കൊലുസിൽ കിന്നാരം കൊഞ്ചാൻ വരുമോ പുതുക്കപ്പെണ്ണേ
അസ്സൽ കിസ്സ പറഞ്ഞൊരുക്കടി കിളിമോളേ നല്ല കെസ്സ് പാടി പറക്കടീ മയിലാളേ
വമ്പിലൊരമ്പിളി കുമ്പിളു കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു
മുത്തരി മാരനു മുമ്പി വിളമ്പണു എവിടടീ ബിരിയാണീ
മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല കെസ് പാടീ പറക്കടീ മയിലാളേ
നല്ല കെസ്സ് പാടീ പറക്കടീ മയിലാളേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manathe Manichithathe

Additional Info

അനുബന്ധവർത്തമാനം