ഏതോ രാത്രിമഴ
ഏതോ രാത്രി മഴ മൂളി വരും പാട്ട്
പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട്
പഴം പാട്ട്
കായലിൻ കരയിലെ തോണി പോലെ
കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ
പെയ്യാ മുകിൽ വിങ്ങും മനസുമായി,മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ
സങ്കടക്കടലിനും സാക്ഷിയാവും
കാലമാം കബറിടം മൂടി നിൽക്കാം
നേരിൽ വഴികളിൽ തീരായാത്രയിൽ
നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
etho rathrimazha mooli