ചക്കരമുത്ത്
മാനസികമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തിയായ അരവിന്ദൻ തനിക്ക് ചെറുപ്പം മുതൽക്കേ അടുപ്പമുണ്ടായിരുന്ന അനിതയെ പ്രണയിക്കുന്നു. എന്നാൽ അവൾ പ്രണയിക്കുന്നത് മറ്റൊരാളെയാണെന്നറിഞ്ഞിട്ടും അവൾക്കു വേണ്ടി സാഹസികമായ കൃത്യങ്ങൾ ചെയ്യുവാൻ അരവിന്ദൻ തയ്യാറാകുന്നു.
Actors & Characters
Actors | Character |
---|---|
അരവിന്ദൻ | |
അനിത | |
ജീവൻ | |
രാജീവ് | |
കുമാരൻ | |
അരവിന്ദന്റെ അമ്മ | |
കഥ സംഗ്രഹം
മാനസികമായ വെല്ലുവിളികൾ നേരിടുന്ന അരവിന്ദൻ എന്ന തയ്യൽക്കാരൻ തനിക്ക് ചെറുപ്പം മുതൽക്കേ അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബത്തിലെ അനിത എന്ന പെൺകുട്ടിയെ അഗാധമായി പ്രണയിക്കുന്നു. അനിതയുടെ എല്ലാ കാര്യങ്ങളും നോക്കുവാനായി അരവിന്ദനെ ഏല്പിച്ച അവളുടെ അമ്മയോടൊപ്പം അനിതയും അരവിന്ദനുമേൽ വിശ്വാസവും സ്നേഹവും പുലർത്തിപ്പോന്നിരുന്നു.
ഒരിക്കൽ അരവിന്ദൻ സുഹൃത്തിന്റെ നിർദേശപ്രകാരം അനിതയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയും അതോടെ അനിത അരവിന്ദനെ അകറ്റുകയും ചെയ്യുന്നു. എന്നാൽ അരവിന്ദന്റെ മനോനിലയെ മുതലെടുത്ത് അവന്റെ കൂട്ടുകാരാണ് അരവിന്ദനെക്കൊണ്ട് പലതും ചെയ്യിക്കുന്നതെന്നറിഞ്ഞ അനിതയ്ക്ക് അരവിന്ദനോട് സഹതാപം തോന്നിയെങ്കിലും ഈ സംഭവത്തെ മുൻ നിർത്തി തന്റെ രഹസ്യ പ്രണയം മറച്ചു വെയ്ക്കുന്നതിനായി അവൾ അരവിന്ദനെ കൂട്ടു പിടിച്ചു.
അനിതയുടെ പ്രണയബന്ധത്തെപ്പറ്റി അറിഞ്ഞ അമ്മയും അമ്മാവനും അവളുടെ കല്യാണം നിശ്ചയിച്ചതിനെത്തുടർന്ന് കാമുകന്റെ നാട്ടിലേക്ക് അരവിന്ദന്റെ സഹായത്തോടെ അനിത ഒളിച്ചോടുന്നു.എന്നാൽ അവിടെയെത്തിയപ്പോഴാണ് അവൾ കാമുകൻ വഞ്ചകനാണെന്നു തിരിച്ചറിയുന്നത്. തുടർന്നുണ്ടായ കലഹത്തിനിടയിൽ അബദ്ധത്തിൽ അയാൾ കൊല്ലപ്പെടുന്നു.
സംഗീത വിഭാഗം
നൃത്തം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors |
---|