പഹാഡി പാടൂ

തക തരികിട തക തരികിട തകത തകത ധം
തധിംത തക തരികിട തകട ധികിട ധാം ധീം ധാം
തക തരികിട തകിട ധികിട ധാം ധീം ധാം
തക തരികിട തകത ധികിട ധാം ധീം ധാം


പഹാഡി പാടൂ...
പഹാഡി പാടു ഗായികേ
നിശയുടെ കാതര ഹൃദയം നിറയെ അനുരാഗം
പഹാഡി പാടു ഗായകാ
നിശയുടെ രാഗില ഹൃദയം നിറയേ പ്രിയരാഗം
പഹാഡി പാടു ഗായികേ ഗായികേ രാധികേ
ആ ..
ഝനക് ഝനക് പായൽ ബോലേ
ഝനക് പായൽ ബോലേ
പായൽ ബോലേ ഝും ഝും ഝനനാ

ആ ..
ചെമ്പകപ്പൂമണം ഒഴുകുമീ രാവ്
ചന്ദനപ്പൂനിലാവ് കുതിരുമീ യാമം..
പനിനീര്‍ മഴയില്‍ കുളിര്‍ ചൂടി നില്‍ക്കും
പ്രേമാര്‍ദ്ര സുന്ദര കവിതേ
ഉണരാം...
ഉണരാം ഞാന്‍ നിന്നില്‍ ഉണരാം
മൃദുലപദചലനമണിനാദം
ഛല്‍ ഛനനഛനന ഛംഛനനാ
സിരകളുണരുന്ന രതിനടനം
ഛല്‍ ഛനനഛനന ഛംഛനനാ
മദഭരയമുനാതീരം ഇത് മദഭരയമുനാതീരം

പഹാഡി പാടു ഗായകാ ഗായകാ മാധവാ

രാഗേന്ദുപുഷ്പങ്ങള്‍ വാടിക്കൊഴിഞ്ഞു
വിരഹിണി കാളിന്തി ഉറങ്ങി
മാധവനില്ലാതെ രാധികയില്ലാതെ
കരള്‍ നൊന്തു തേങ്ങി ഒരു പാഴ്മുളം തണ്ട്
അന്തരാത്മാവിന്‍ രോദനം
നംത നൊംത തനന നോംനനന
ആരുമറിയാത്ത നൊമ്പരം
നംത നൊംത തനന നോംനനന
പരിഭവയമുനാതീരം ഇതു പരിഭവയമുനാതീരം

പഹാഡി പാടു ഗായികേ
നിശയുടെ രാഗില ഹൃദയം നിറയേ പ്രിയരാഗം
പഹാഡി പാടു ഗായികേ ഗായികേ രാധികേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pahaadi padu

Additional Info

Year: 
2006
Lyrics Genre: 

അനുബന്ധവർത്തമാനം