മറന്നുവോ പൂമകളേ
മറന്നുവോ പൂമകളെ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ (മറന്നുവോ)
മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞു...
തൊടിയിലെ തുമ്പയെ കുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൗതുകമായി ഞാന്‍ -
അന്നും നിന്നെ കൊതിച്ചിരുന്നു (മറന്നുവോ)
രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ...
നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍ (മറന്നുവോ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Marannuvo poomakale
Additional Info
ഗാനശാഖ: