സിനി പ്രസാദ്

Sini Prasad

അടുക്കളപ്പുറം’ എന്ന ടിവി പരിപാടിയിലൂടെയാണ് സിനി പ്രസാദ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്. അഞ്ചു വർഷത്തെ നാടകാഭിനയത്തിനു ശേഷമാണു സിനി പ്രസാദ് ക്യാമറയുടെ മുന്നിലെത്തുന്നത്. കെപിഎസി, ചങ്ങനാശ്ശേരി ഗീഥ, കായംകുളം സംസ്കാര, തിരുവനന്തപുരം സചേതന എന്നീ ട്രൂപ്പുകളുടെ നാടകങ്ങളിൽ സിനി ശ്രദ്ധാർഹമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'എന്റെ സൗപർണിക’ ആയിരുന്നു ആദ്യ നാടകം. എട്ടു സുന്ദരികളും ഞാനും, വാസ്തവം, മിന്നുക്കെട്ട്, നിലവിളക്ക്, മൂന്നുമണി, ആത്മസഖി, രാത്രിമഴ തുടങ്ങിയ സീരിയലുകളിലും സിനി അഭിനയിച്ചു  പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിലാണു സിനി ജനിച്ചു വളർന്നത്. ബിസിനസ്സുകാരനായ സിദ്ധാർഥന്റെയും രാജമ്മയുടെയും മകളാണ്. സ്കൂൾ പഠനക്കാലത്തു ഡാൻസിലും നാടകങ്ങളിലും തിളങ്ങിനിന്ന കലാകാരിയാണു സിനി പ്രസാദ്. നടനും ചിത്രകാരനുമായ ‌രതിപ്രസാദാണ് ഭർത്താവ്. മക്കൾ. കലേഷ്, കല്യാൺ . പ്ലസ് ടു കഴിഞ്ഞ് ആനിമേഷൻ കോഴ്സിനു ചേർന്ന കല്യാൺ ഒരു കലാകാരൻ കൂടിയാണ്. ‘ബാലഗണപതി’ സീരിയലിൽ മക്കു എന്ന കഥാപാത്രത്തെ .അവതരിപ്പിച്ചു.