ജിഷ്ണു രാഘവൻ

Jishnu Raghavan

പ്രശസ്തനടൻ രാഘവന്റെ മകനായ വിഷ്ണു, രാഘവൻ തന്നെ സംവിധാനം നിർവഹിച്ച കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. നമ്മൾ എന്ന സിനിമയിലൂടെയാണ് മലയാള സിനിമാരംഗത്ത് ചുവടുറപ്പിച്ചത്. മലയാളത്തിൽ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ച ജിഷ്ണു,  ഭാരതത്തിന്റെ ഉൾപ്രദേശങ്ങളിൽ വിവര സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമാവുകയും കുറച്ചുകാലം സിനിമയിൽ നിന്നും മാറിനിൽക്കുകയും ചെയ്തു.തുടർന്ന് "ഓർഡിനറി" എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് തിരിച്ചെത്തിയത്. കണ്ണൂർ സ്വദേശിയായ ജിഷ്ണു, കോഴിക്കോട് എൻ ഐ ടിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമെടുത്തശേഷം, ദൽഹിയിലെ ഒരു കമ്പനിയിൽ ലഭിച്ച ഉദ്യോഗം വേണ്ടെന്നു വച്ചാണ് സിനിമയിൽ സജീവമായത്. ധന്യ രാജൻ ആണ് ഭാര്യ.