ഏയ് ഓട്ടോക്കാരൻ
(M)ഏയ് ഓട്ടോക്കാരൻ ഞാനേ
റോഡിൽ പെരിയ കൗണ്ടറ്..
ചെറിയൊരു ബ്ലാക്ക് ബെൻസുമായി ഞങ്ങൾ വരുന്നേ..(ഏയ് )
നടവഴി താണ്ടാനും ഇടവഴി പായാനും
ശട പടാ ഓടാനും ഇവിടാരുണ്ട്..
പല ഭാഷകൾ പല നാടുകൾ
പല വീടുകൾ പല റോഡുകൾ
(Ch)എങ്കിലും ഞങ്ങളൊന്നേ
ഞങ്ങടെ വണ്ടിയൊന്നേ
നിങ്ങളും ഞങ്ങളുമായി
ഒന്നായി മിന്നി പായാം.
(F)ചെറു ഗ്യാപ്പുണ്ടെങ്കിൽ പറന്നോടും
ട്രാഫിക് ബ്ലോക്കാണോ നോ പ്രോബ്ലം(2)(M)(MF)ഒരുനാട് ഒരുജാതി അരി വാങ്ങാനോടുമ്പോൾ
ഇടനെഞ്ചിൽ തുടികൊട്ടിപ്പാടാം..
(Ch)ഡ്രൈവിംഗ് ലൈസൻസും കയ്യിൽ കരുതാം ഫ്‌ളയിങ് സ്കോടുണ്ടേ പേടിക്കേണ്ട...
(M)വളഞ്ഞു കുളഞ്ഞു ചെരിഞ്ഞു..
തിരിഞ്ഞു കുതിച്ചു പാഞ്ഞിടാം
(F)പാട്ടുപാടി ഡോറടച്ചു സിഗ്നലിട്ടു
ചീറി പാഞ്ഞു വരും സൂപ്പർ സോണിക്ക്..
ഇവനൊരു നാടൻ ബെൻസ്.(ഏയ് (M)
(M)വെറും മിനിമം ചാർജ്ജിൽ ഞങ്ങളോടും പകലും രാത്രിയിലും ഒരുപോലെ..(വെറും)F)(Ch)വഴിയോരത്തെങ്ങാനും ഏമാനെ കണ്ടെന്നാൽ കട്ടായം ഒരു പെറ്റി കേസ്..
പെട്രോൾ ടാങ്കിന്റ കാര്യം പോക്കാ
ഗ്യാസിൻ കിറ്റുണ്ടേ ജോറായോടാ
(F)നാടുകേറി മേടുകേറി പറ പറന്നിടാം
(M)ഗട്ടർ കുണ്ട് കുഴികൾ ചാടി മൂട്ട പോലെ ഓടിവരും(ch)ഞങ്ങടെയണ്ണൻ ഇവനൊരു സ്റ്റൈലൻ ഹംസം ...
(M)ഏയ് ഓട്ടോക്കാരൻ ഞാനേ
റോഡിൽ പെരിയ കൗണ്ടറ്..
ചെറിയൊരു ബ്ലാക്ക് ബെൻസുമായി ഞങ്ങൾ വരുന്നേ..(ഹേയ് )(ch)
(F)നടവഴി താണ്ടാനും ഇടവഴി പായാനും
ശട പടാ ഓടാനും ഇവിടാരുണ്ട്
(M)പല ഭാഷകൾ പല നാടുകൾ
പല വീടുകൾ പല റോഡുകൾ
(Ch)എങ്കിലും ഞങ്ങളൊന്നേ
ഞങ്ങടെ വണ്ടിയൊന്നേ
നിങ്ങളും ഞങ്ങളുമായി
ഒന്നായി മിന്നി പായാം...(ഹേയ്..3)