മുത്തേ മുത്തേ പ്രിയനാദം

മുത്തേ മുത്തേ പ്രിയനാദം
പുതുരാഗമായി തഴുകും..
വിൺ ചന്ദ്രലേഖയെപ്പോലെ
മനതാരിൽ എന്നും ഉണരും....(മുത്തേ മുത്തേ...)
ഉയിരേ.....പുലർകാല സ്നേഹമേ... നിനക്കായ്...അനുരാഗ ഗാനമേ...
കുളിരാർന്ന മാരിയായ് വാ...
മമ ജീവതാളമായ് വാ...
കുളിരാർന്ന മാരിയായ് വാ...
മമ ജീവതാളമായ് വാ...(മുത്തേ മുത്തേ...)

നറുവസന്തം ഈ ചാരുഭാവമേ...
എൻ പ്രേമപൂജതൻ അഭിലാഷ ദേവതേ
എൻ പ്രേമപൂജതൻ അഭിലാഷ ദേവതേ... ഇനി മനസ്സിലാടൂ പദനടനലാസ്യം....
എൻ പ്രാണവേണു ഗീതമേ നീ സ്വന്തമല്ല.....

(മുത്തേ മുത്തേ...)

നവവിഭാതം തൂമന്ദഹാസമേ
എൻ ജീവ ശാഖിയിൽ വരുമേഘശാരികെ
എൻ ജീവ ശാഖിയിൽ വരുമേഘശാരികെ.....
പൊൻകനവിലേതോ സുഖസുവിനഭാഗ്യം .....
നിറദീപമേന്തും ഭാസുരേ നീ പുണ്യമല്ലേ
നിറദീപമേന്തും ഭാസുരേ നീ പുണ്യമല്ലേ...

(മുത്തേ മുത്തേ പ്രിയനാദം)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthe muthe priyanadam

Additional Info

Year: 
2006

അനുബന്ധവർത്തമാനം