ചന്ദനമൊഴുകും തീരത്തെ(F)

ചന്ദനമൊഴുകും തീരത്തെ കളമൊഴിക്കിളിമകളേ...
മാർകഴിമാസമല്ലോ മാംഗല്യനാൾ(ചന്ദന ) ഇന്ദ്രധനുസ്സിന്റെ ചായങ്ങൾ കനവേകിയോ തങ്കമനസ്സിൻ മയൂരങ്ങൾ നടമാടിയോ
ചൊല്ലൂ നീ മോഹിനി കാതോർക്കുന്നു ഞാൻ 

ചന്ദനമൊഴുകും തീരത്തെ കളമൊഴിക്കിളിമകളേ...
മാർകഴിമാസമല്ലോ മാംഗല്യനാൾ..

ചില്ലുജാലകം മെല്ലെ നീക്കിയെൻചാരുതേ ആരെ നീ ഇന്നു തേടി വന്നുവോ..
ചാരുതേ ആരെ നീ ഇന്നു തേടി വന്നുവോ... അലയാഴിയാത്ത സാഗരമിളകുന്ന പോൽ ആത്മരാഗങ്ങൾ ശ്രുതി ചേർക്കുമീ സന്ധ്യയിൽ
ആത്മരാഗങ്ങൾ ശ്രുതി ചേർക്കുമീ സന്ധ്യയിൽ അകലേ...ഒഴുകും മാലിനീ...
അനുരാഗപഥം താണ്ടി വാ....
പൂനിലാപ്പക്ഷി നീ പുതുഗീതകങ്ങൾ താ
പൂനിലാപ്പക്ഷി നീ പുതുഗീതകങ്ങൾ താ..

ചന്ദനമൊഴുകും തീരത്തെ കളമൊഴിക്കിളിമകളേ...
മാർകഴിമാസമല്ലോ മാംഗല്യനാൾ(ചന്ദന )

മഞ്ഞുപെയ്യുമീ വർണ്ണവീഥിയിൽ
തിങ്കളെ നെഞ്ചിലെ ആദ്യമോഹമായിനീ
തിങ്കളെ നെഞ്ചിലെ ആദ്യമോഹമായിനീ മലരൊഴിയാത്ത മാനസപ്പൂവാടിയിൽ ആരുമറിയാതെ വരുമെന്നു കൊതിപൂണ്ടുഞാൻ ആരുമറിയാതെ വരുമെന്നു കൊതിപൂണ്ടു ഞാൻ
അണയൂ. ലോലമാം തെന്നലേ... അവിരാമലയം പുൽകുവാൻ... (ചന്ദനമൊഴുകും.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandanamozhukum theerathe(F)

Additional Info

Year: 
2006

അനുബന്ധവർത്തമാനം