മണവാട്ടിപ്പെണ്ണിൻ മൊഞ്ചുള്ള
(M)മണവാട്ടിപ്പെണ്ണിൻ മൊഞ്ചുള്ള കൈകളിൽ മൈലാഞ്ചിയണിയുന്ന രാവായി....(2)(F)(M)ചന്തിരനെപ്പോൽ ചന്തമെഴുന്നൊരു ശിങ്കാരിപ്പെണ്ണിനു നിക്കാഹായ്...(2)(F)
(M)താരിളം കയ്യിൽ തെളിയുന്നതഴകിൻ
കളമെഴുതും വർണ്ണങ്ങൾ(2)(F)
(M)മധുമൊഴിയാളേ ഇന്നും മനസ്സിൽ വിരുന്നു വന്നോ നിൻ സുൽത്താൻ...
(F)മണവാട്ടിപ്പെണ്ണിൻ മൊഞ്ചുള്ള
കൈകളിൽ മൈലാഞ്ചിയണിയുന്ന രാവായി(2)(M)
(M)നാണമോലും പുതുമണവാട്ടി
നാവിൽ നെറയണതെന്താണ്(2)(ch)
(M)മഹറു തരാനായ്..നാളെ വരുന്നൊരു... മാരനു കരുതും കളിവാക്കോ....
(Ch)മഹറു തരാനായ് നാളെ വരുന്നൊരു... മാരനു കരുതും കളിവാക്കോ..(2)(M)(ch)
(M)മധുരം നുള്ളി തരുമി ജന്മം പകരാൻ ഉയിരിൻ മൊഹബത്തോ..
പ്രിയമായ് എന്നും ചൊല്ലി വിളിക്കാൻ തേൻ കിനിയുന്നൊരു പേരാണോ...
(MF)മണവാട്ടിപ്പെണ്ണിൻ മൊഞ്ചുള്ള കൈകളിൽ മൈലാഞ്ചിയണിയുന്ന രാവായി......(2)(MF)
(F)ഇണമേറും നിൻ കൊഞ്ചലുകൾ
കുടിലൊരു മഹാലായ് തീർക്കുമ്പോൾ(2)(ch)(F)
(F) പൊന്നണിയുന്നൊരു പൈങ്കിളിയെ നീ പത്തരമാറ്റിൻ പട്ടണിയൂ.....(2)(ch) (F)അറബിക്കഥയിലെ രാജകുമാരൻ അണയും നാഴികയാകുന്നു....
അത്തറുപൂശിയൊരുത്തമ ചെക്കന്..
ഒപ്പന ഇശലുകൾ മൂളുന്നേ....
(M)മണവാട്ടിപ്പെണ്ണിൻ മൊഞ്ചുള്ള കൈകളിൽ മൈലാഞ്ചിയണിയുന്ന രാവായി....(2)(ch).....