തലതിരിവിത് വികട ശകട

(Ch)തലതിരിവിത് വികട ശകട മറുതാ മറുതാ ഇവിടെ ഇവരിൽ അടിമുടി ഇത്‌ പതിവാ പതിവാ..(തലതിരിവിത്)

(M)പ്രേതോം പൂകി പൂതോം കൂടി
പൂരപ്പാട്ടിന് ചീറിപ്പായണ
കാലക്കേടിന്റെ കരളിൽ കണ്ണേ
കരഞ്ഞു കൂവണ കോലങ്ങൾ.
കരഞ്ഞു കൂവണ കോലങ്ങൾ...(പ്രേതോം പൂകി) കരഞ്ഞു കൂവണ കോലങ്ങൾ..(Ch..തലതിരിവിത്..2)

(M )പ്രേത കളിവണ്ടി കളിക്കാർ വന്നെത്തി ഓർത്താൽ നമ്മളും പ്രേതങ്ങൾ..(പ്രേത)
പലവിധ വേഷം കെട്ടിടുമെന്നാൽ
കാലം പിഴച്ചാൽ കഴിഞ്ഞിടുമോ.ഓ..ഓ
(പലവിധ)..(പ്രേതോം...2)

(M)ബ്രേക്ക് തൊട്ടാൽ ഗിയർ വീഴും
കാലമിതന്റെ അച്ചോ....
അതിന്റെ ഭാഗ്യം അടിച്ചു കൊണ്ടാൽ
തൃപ്തി പോരന്നെ...( ബ്രേക്ക്)
പാട്ട വണ്ടി ചതിച്ചു പോയാൽ
തല്ല് തന്നെയല്ലേ..എന്നും തല്ല് തന്നെയല്ലേ..(തലതിരിവിത്...Ch)

(M)ഒത്തുപിടിച്ചാൽ പോരും പോയൊരു
പേരും നാളും പാതാളത്തിന്..
ചെത്തി നടക്ക് ചക്കരമുത്തെ
പാതാള പീച്ചിന് സൽ പേര്..
പാതാള പീച്ചിന് സൽ പേര്..(ഒത്തുപിടിച്ചാൽ).

Ch)തലതിരിവിത് വികട ശകട മറുതാ മറുതാ ഇവിടെ ഇവരിൽ അടിമുടി ഇത്‌ പതിവാ പതിവാ..(തലതിരിവിത്)

(M)പ്രേതോം പൂകി പൂതോം കൂടി
പൂരപ്പാട്ടിന് ചീറിപ്പായണ
കാലക്കേടിന്റെ കരളിൽ കണ്ണേ
കരഞ്ഞു കൂവണ കോലങ്ങൾ.
കരഞ്ഞു കൂവണ കോലങ്ങൾ...(പ്രേതോം പൂകി) കരഞ്ഞു കൂവണ കോലങ്ങൾ..(Ch..തലതിരിവിത്..2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thalathirivithu vikada shakada

Additional Info

Year: 
2006

അനുബന്ധവർത്തമാനം