പൊന്നിൻകുടമേ നീയുറങ്ങ്

ആരി രാരി രാരാരോ
ആരി രാരി രാരോരോ
രാരാരോ രാരാരോ
രാരി രാരി രാരാരോ....

പൊന്നിൻകുടമേ നീയുറങ്ങ്..
തങ്ക കുരുന്നേ നീയുറങ്ങ്(പൊന്നിൻ)
അമ്മതൻ വാത്സല്യ താരാട്ട് കേട്ടുണ്ണി ചായുറങ്ങുണ്ണി ചായുറങ്ങ്...
(അമ്മതൻ)..(പൊന്നിൻകുടമേ)

മാനത്തെ തൊട്ടിലിൽ താരാട്ട് കേൾക്കുന്ന
നക്ഷത്ര കണ്ണുള്ള പൈതങ്ങളെ(മാനത്തെ)
നിങ്ങൾ തൻ പുഞ്ചിരി പൂനിലാവാകും എന്നോമൽ പൈതലിൻ സ്വപ്നമാകും
(നിങ്ങൾ)..(പൊന്നിൻകുടമേ)

നാളത്തെ പുലരിയിൽ കിളികൾ ചിലക്കുമ്പോൾ
താരകളൊക്കെയും കണ്ണടയ്ക്കും(നാളത്തെ)
അമ്മിഞ്ഞ പാലിന്റെ മാധുര്യം നുകരാൻ സ്വപ്നങ്ങളില്ലാതെ നീ ഉണരും.
(അമ്മിഞ്ഞ)..(പൊന്നിൻകുടമേ)

നിന്നിളം മേനിയിൽ മെല്ലെ തലോടുമ്പോൾ സ്വപ്നങ്ങളമ്മയെ കൊണ്ടുപോകും(നിന്നിളം)
വേഷങ്ങളൊക്കെ മറക്കുവാനമ്മയെ സ്വപ്നങ്ങളെന്നും തുണച്ചിടുന്നു..(ദേഷ്യങ്ങളൊക്കെ)..(പൊന്നിൻകുടമേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponninkudame neeyurangu

Additional Info

Year: 
2006

അനുബന്ധവർത്തമാനം