കണ്ണനായാല്‍ രാധവേണം
Music:
Lyricist:
Singer:
Raaga:
Film/album:
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം (2)
ഹൃദയം നിറയെ പ്രണയം പകരാന്‍ നാഥനായി നീ കൂടെ വേണം
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം
ഒരു നിമിഷം നിന്നരികില്‍ നിന്നും പിരിയാന്‍ വയ്യല്ലോ (2)
പനിനീര്‍മലരിന്‍ തേന്‍ നുകര്‍ന്നാല്‍ വണ്ടിനു മതിവരുമോ
എപ്പോഴുമെപ്പോഴുമീ മുഖം എന്നില്‍ നിറഞ്ഞു നില്‍ക്കേണം
ഹരിചന്ദനയായി നിറകുങ്കുമമായി പൊന്നഴകേ ഓ
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം
പൂമിഴി രണ്ടും നിറഞ്ഞതെന്നോടിഷ്ടം കൊണ്ടല്ലേ
പൂങ്കവിള്‍ രണ്ടും ചുവന്നതെന്നില്‍ സ്നേഹം കൊണ്ടല്ലേ
തങ്കനിലാവിന്‍ പൊന്‍കതിരല്ലേ പിണക്കമെന്താണു
അരുതേ ഇനിയും പരിഭവം അരുതേ എന്‍ കരളേ
ഒന്നു ചിരിക്കൂ
(കണ്ണനായാല്‍ രാധവേണം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kannanayal radha
Additional Info
Year:
2003
ഗാനശാഖ: