പട്ടണത്തിൽ സുന്ദരൻ
തന്നെക്കാൾ വിദ്യാഭ്യാസമുള്ള ഭാര്യയുടെ ഉദ്യോഗം നഷ്ടപ്പെടുത്തുന്നതിനായി ഭർത്താവ് നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലങ്ങളും.
Actors & Characters
Actors | Character |
---|---|
കിഴക്കേതിൽ സുന്ദരേശൻ | |
രാധാമണി | |
കാട്ടുവള്ളി കൃഷ്ണൻ | |
രാധാമണിയുടെ അമ്മ | |
വർഗ്ഗീസ് | |
ഭവാനിയമ്മ | |
നാൻസി | |
കണാരൻ | |
ശേഖരപ്പിള്ള | |
വേണുഗോപാൽ | |
ഭുവനചന്ദ്രൻ | |
ശശിധരൻ | |
ഗോപാലകൃഷ്ണൻ നായർ | |
സുന്ദരേശന്റെ സുഹൃത്ത് | |
Main Crew
കഥ സംഗ്രഹം
റേഷൻ കടയുടമയായ, കോളേജ് വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത കിഴക്കേതിൽ സുന്ദരേശൻ, എം.എസ്.സി ബിരുദധാരിയായ രാധാമണിയെ വിവാഹം ചെയ്യുന്നു.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ജോലി കിട്ടുന്നതോടെ രാധാമണി ആവേശത്തിലാകുന്നു.എന്നാൽ വീട്ടിൽ നിന്ന് ദൂരേക്ക് മാറേണ്ടി വരുന്നതിനാലും റേഷൻ കടയുടെ ഉത്തരവാദിത്വമുള്ളതിനാലും സുന്ദരേശന് അവളോടൊപ്പം പോകാൻ കഴിയുമായിരുന്നില്ല.രാധാമണി തനിച്ച് പോകണമെന്നതിൽ അയാൾക്ക് താല്പര്യവുമുണ്ടായിരുന്നില്ല.തുടർന്നുള്ള തർക്കത്തിൽ രാധാമണി എന്ത് വില കൊടുത്തും പോകുമെന്ന് തീരുമാനിക്കുന്നതോടെ സുന്ദരേശനും അവളോടൊപ്പം പോകാൻ തയ്യാറാകുന്നു.
ഇരുവരും ഒരു വീട് വാടകയ്ക്ക് എടുത്ത് തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നു.രാധാമണി ജോലിയിൽ തുടരുന്നതിൽ താല്പര്യമില്ലാതിരുന്ന സുന്ദരേശൻ അവളുടെ ജോലി നഷ്ടപ്പെടുത്താൻ എല്ലാത്തരം മോശം കാര്യങ്ങളും ചെയ്യുന്നു.അവസാനം, രാധാമണിയുടെ ഒരു ഔദ്യോഗിക ഫയൽ അയാൾ മോഷ്ടിക്കുന്നു. അവളുടെ ഓഫീസിലെ ഒരു ക്ലർക്കിന്റെ സഹായത്തോടെയാണ് അയാൾ ഇത് ചെയ്യുന്നത്.രാധാമണി ഓഫീസിൽ അപമാനിതയാവുകയും തുടർന്ന് അവൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്യുന്നു.അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് സുന്ദരേശൻ അവളുടെ മേലുദ്യോഗസ്ഥനോട് സത്യം ഏറ്റുപറയുന്നു.അതോടെ രാധാമണി സുന്ദരേശനുമായുള്ള ബന്ധം വേർപെടുത്താൻ തീരുമാനിക്കുന്നു.