രതീഷ് റാം
അസോസിയേറ്റ് ക്യാമറ മാൻ. 1981- ൽ എറണാംകുളം ജില്ലയിലെ ആലുവയിൽ പി.പി.രാമകൃഷ്ണന്റെയും ശോഭനയുടെയും മകനായി ജനിച്ചു. രതീഷ് ഛായാഗ്രഹണമേഖലയിൽ പ്രവർത്തനം തുടങ്ങുന്നത് 2000- ത്തിലാണ്. തന്റെ പഠനത്തോടൊപ്പം ക്യാമറാ അസിസ്റ്റന്റായി ടെലിവിഷൻ പരിപാടികളിൽ വർക്ക് ചെയ്തു തുടങ്ങി. 2003-ൽ ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ അസോസിയേറ്റായി ഒരു പരസ്യചിത്രത്തിൽ പ്രവർത്തിച്ചതാണ് രതീഷിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. തുടർന്ന് ഷാജികുമാർ ഛായാഗഹണം നിർവഹിച്ച അമ്മക്കിളിക്കൂട് എന്ന സിനിമയിൽ അദ്ദേഹത്തിന്റെ അസോസിയേറ്റ് ക്യാമറമാനായി പ്രവർത്തിക്കുവാൻ കഴിഞ്ഞു. തന്റെ ഗുരുവായ ഷാജികുമാറിനോടൊപ്പം അദ്ദേഹത്തിന്റെ വലംകൈയ്യായി നിരവധി സിനിമകളിൽ പ്രവർത്തിച്ചു. അത്ഭുതദ്വീപ്, വേഷം, മധുരരാജ, ഒടിയൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിവയുൾപ്പെടെ മുപ്പതിലധികം മലയാള സിനിമകളിലും നാല് തമിഴ് ചിത്രത്തിലും ഒരു ഹിന്ദി ചിത്രത്തിലും അസോസിയേറ്റ് ക്യാമറാമാനായി രതീഷ് റാം പ്രവർത്തിച്ചിട്ടുണ്ട്.
രതീഷ് റാം വിവാഹിതനാണ്. ഭാര്യയുടെ പേര് സോന.
Address: Pozhely House,
Muppathadam PO
Aluva – 683110
Ernakulam.
Contact: +91-9745781461
E-mail: ratheeshmuppathadam@gmail.com