ബിബിൻ ജോർജ്
1988 മാർച്ച് 29 ന് കൽപ്പണിക്കാരനായ വിൻസെന്റിന്റെയും ലിസിയുടെയും മകനാായി കൊച്ചിയിൽ ജനിച്ചു. ജന്മനാ ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് ബിബിൻ ജോർജ്ജ്. ആറാംക്ലാസുമുതൽ ബിബിൻ മിമിക്രി ചെയ്യാൻ തുടങ്ങിയിരുന്നു. സ്ക്കൂൾ പഠനകാലം മുതൽ ഉള്ള സുഹൃത്തായ വിഷ്ണൂ ഉണ്ണിക്കൃഷ്ണനോടൊപ്പം കലാഭവനിൽ ചേരുകയും തന്റെ പതിനേഴാം വയസ്സിൽ ബിബിൻ ജോർജ്ജ് വിഷ്ണൂവിനോടു ചേർന്ന് "കോമഡി കസിൻസ് "എന്ന ടെലിവിഷൻ പ്രോഗ്രാമിന് സ്ക്കിറ്റ് എഴുതുകയും ചെയ്തു. അത് ക്ലിക്കായതോടെ "ബഡായി ബംഗ്ലാവ് " ഉൾപ്പെടെയുള്ള വിവിധ കോമഡി പ്രോഗ്രാമുകളിൽ പ്രവർത്തിച്ചു.
സിനിമാമോഹവുമായി കഴിയവേ ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്ന് ഒരു തിരക്കഥ രചിച്ച് നാദിർഷായെ സമീപിച്ചു. അമർ അക്ബർ അന്തോണി എന്ന പേരിൽ നാദിർഷായുടെ സംവിധാനത്തിൽ ആ സിനിമ റിലീസ് ചെയ്ത് വലിയ വിജയം നേടി. തുടർന്ന് ബിബിനും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്ന് തിരക്കഥ രചിച്ച് നാദിർഷയുടെ സംവിധാനത്തിൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമ വിഷ്നു ഉണ്ണിക്കൃഷ്ണൻ നായകനായി ഇറങ്ങി. അതിനുശേഷം ബിബിൻ ജോർജ്ജ് അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. കാലു വയ്യാത്ത നായകന്റെ കഥ പറഞ്ഞ ഒരു പഴയ ബോംബ് കഥ എന്ന സിനിമയിൽ നായകനായി. തുടർന്ന് ദുൽഖർ സൽമാനെ നായകനാക്കി ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിന് ബിബിനും വിഷ്ണുവും ചേർന്ന് തിരക്കഥ എഴുതി. ആ സിനിമയിൽ ബിബിൻ ഒരു പ്രധാാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയും ചെയ്തു. മാർഗ്ഗംകളി, ഷൈലോക്ക് എന്നിവയുൾപ്പെടെ ആറ് സിനിമകളിൽ ബിബിൻ ജോർജ്ജ് അഭിനയിച്ചിട്ടുണ്ട്.
ബിബിൻ ജോർജ്ജിന്റെ ഭാര്യ ഫിലോമിന രേഷ്മ,
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം വെടിക്കെട്ട് | തിരക്കഥ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | വര്ഷം 2023 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഒരു പഴയ ബോംബ് കഥ | കഥാപാത്രം ശ്രീക്കുട്ടൻ | സംവിധാനം ഷാഫി | വര്ഷം 2018 |
സിനിമ ഒരു യമണ്ടൻ പ്രേമകഥ | കഥാപാത്രം | സംവിധാനം ബി സി നൗഫൽ | വര്ഷം 2019 |
സിനിമ മാർഗ്ഗംകളി | കഥാപാത്രം സച്ചിദാനന്ദൻ | സംവിധാനം ശ്രീജിത്ത് വിജയൻ | വര്ഷം 2019 |
സിനിമ ഷൈലോക്ക് | കഥാപാത്രം വേൽമുരുകൻ | സംവിധാനം അജയ് വാസുദേവ് | വര്ഷം 2020 |
സിനിമ മരതകം | കഥാപാത്രം | സംവിധാനം അൻസാജ് ഗോപി | വര്ഷം 2021 |
സിനിമ മൈ നെയിം ഈസ് അഴകൻ | കഥാപാത്രം | സംവിധാനം ബി സി നൗഫൽ | വര്ഷം 2022 |
സിനിമ തിരിമാലി | കഥാപാത്രം | സംവിധാനം രാജീവ് ഷെട്ടി | വര്ഷം 2022 |
സിനിമ പകലും പാതിരാവും | കഥാപാത്രം ചർച്ച് സിംഗർ | സംവിധാനം അജയ് വാസുദേവ് | വര്ഷം 2023 |
സിനിമ വെടിക്കെട്ട് | കഥാപാത്രം ചിത്തിരേശൻ | സംവിധാനം ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | വര്ഷം 2023 |
സിനിമ കുപ്പീന്ന് വന്ന ഭൂതം | കഥാപാത്രം | സംവിധാനം ഹരിദാസ് | വര്ഷം 2023 |
സിനിമ ബാഡ് ബോയ്സ് | കഥാപാത്രം | സംവിധാനം ഒമർ ലുലു | വര്ഷം 2024 |
സിനിമ കൂടൽ | കഥാപാത്രം | സംവിധാനം ഷാനു കാക്കൂർ , ഷാഫി എപ്പിക്കാട് | വര്ഷം 2024 |
സിനിമ ഗുമസ്തൻ | കഥാപാത്രം എബി | സംവിധാനം അമൽ കെ ജോബി | വര്ഷം 2024 |
സിനിമ പൊങ്കാല | കഥാപാത്രം | സംവിധാനം എ ബി ബിനിൽ | വര്ഷം 2024 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം അമർ അക്ബർ അന്തോണി | സംവിധാനം നാദിർഷാ | വര്ഷം 2015 |
ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷൻ | സംവിധാനം നാദിർഷാ | വര്ഷം 2016 |
ചിത്രം ഒരു യമണ്ടൻ പ്രേമകഥ | സംവിധാനം ബി സി നൗഫൽ | വര്ഷം 2019 |
ചിത്രം വെടിക്കെട്ട് | സംവിധാനം ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | വര്ഷം 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വെടിക്കെട്ട് | സംവിധാനം ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | വര്ഷം 2023 |
തലക്കെട്ട് ഒരു യമണ്ടൻ പ്രേമകഥ | സംവിധാനം ബി സി നൗഫൽ | വര്ഷം 2019 |
തലക്കെട്ട് കട്ടപ്പനയിലെ ഋത്വിക് റോഷൻ | സംവിധാനം നാദിർഷാ | വര്ഷം 2016 |
തലക്കെട്ട് അമർ അക്ബർ അന്തോണി | സംവിധാനം നാദിർഷാ | വര്ഷം 2015 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വെടിക്കെട്ട് | സംവിധാനം ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | വര്ഷം 2023 |
തലക്കെട്ട് ഒരു യമണ്ടൻ പ്രേമകഥ | സംവിധാനം ബി സി നൗഫൽ | വര്ഷം 2019 |
തലക്കെട്ട് മാർഗ്ഗംകളി | സംവിധാനം ശ്രീജിത്ത് വിജയൻ | വര്ഷം 2019 |
തലക്കെട്ട് കട്ടപ്പനയിലെ ഋത്വിക് റോഷൻ | സംവിധാനം നാദിർഷാ | വര്ഷം 2016 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ | ചിത്രം/ആൽബം മാർഗ്ഗംകളി | രചന അബീൻരാജ് എം എ | സംഗീതം അബീൻരാജ് എം എ | രാഗം | വര്ഷം 2019 |
ഗാനം നേരാ ഇത് തുടർക്കഥ | ചിത്രം/ആൽബം തിരിമാലി | രചന വിവേക് മുഴക്കുന്ന് | സംഗീതം ശ്രീജിത്ത് എടവണ്ണ | രാഗം | വര്ഷം 2022 |
ഗാനരചന
ബിബിൻ ജോർജ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ഇന്ദീവരം പോലഴകുള്ളോള് | ചിത്രം/ആൽബം വെടിക്കെട്ട് | സംഗീതം ഷിബു പുലർകാഴ്ച | ആലാപനം ഷിബു പുലർകാഴ്ച, ഹരി കണ്ടമ്മുറി, ജ്യോതിഷ് ബാബു, ജിതീഷ് ബാബു, സുബ്ബയ്യൻ പറവൂർ, വിനോദ് കലാഭവൻ, സഞ്ജയ് ശങ്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ | രാഗം | വര്ഷം 2023 |